മുംബൈ നഗരത്തിൽ ഒരു വർഷം കാണാതായത് 2,182 കുട്ടികള്‍; പൊലീസ് ബുദ്ധിയിൽ 99% പേരും തിരിച്ചെത്തി
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/22/mumbai-police.jpg?w=1120&h=583മുംബൈ ∙ 2025ൽ മുംബൈ നഗരത്തിൽ കാണാതായ കുട്ടികളിൽ 99 ശതമാനത്തെയും തിരിച്ചെത്തിച്ച് മുംബൈ പൊലീസ്. കഴിഞ്ഞ വർഷം നഗരത്തിൽ മാത്രം 2,182 പ്രായപൂർത്തിയാകാത്തവരെയാണ് കാണാതായത് . ഇവരിൽ 2,165 പേരെയും സിറ്റി പൊലീസ് കണ്ടെത്തി. അതായത് 99 ശതമാനം പേരും പൊലീസ് കരുതലിൽ തിരിച്ച് രക്ഷിതാക്കളുടെ അടുത്തെത്തി.
What you should read next
[*] ‘അമ്നിയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തിൽ കയറി, നൗഷിജയുടെ മരണകാരണം ചികിത്സപിഴവല്ല’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
കാണാതായ കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് വിഭാഗമാക്കി തിരിച്ചാണ് പൊലീസ് അന്വേഷണം. 0-5 വയസ്സ്, 5-10 വയസ്സ്, 10-14 വയസ്സ്, 14-16 വയസ്സ്, 16-18 വയസ്സ് എന്നിങ്ങനെയാണിത്. അന്വേഷണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. കുട്ടികളെ കണ്ടെത്താൻ വേണ്ടി മാത്രം അഞ്ചോളം പൊലീസ് സംഘങ്ങൾ സദാ നഗരത്തിൽ റോന്തുചുറ്റും. കാണാതായ കുട്ടികളിൽ 55 ശതമാനം പേരും ആൺകുട്ടികളാണ്.
What you should read next
[*] വിവാഹ ദിവസം സഹോദരിമാരായ വധുക്കൾ മരിച്ച നിലയിൽ; സംസ്കാരം നിർത്തിവയ്പിച്ച് പൊലീസ് നടപടി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
അതേസമയം ഒരിക്കൽ കാണാതായ കുട്ടികളെ തിരിച്ചെത്തിച്ചാൽ അവർ വീണ്ടും ഒളിച്ചോടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ മൂന്നോ നാലോ തവണ വീട്ടിലേക്ക് കുട്ടികളെ തിരികെ എത്തിച്ച സംഭവങ്ങളും പൊലീസ് പറയുന്നു. അതേസമയം 2026ലും കാണാതായ കുട്ടികൾക്ക് കുറവൊന്നുമില്ല. ഇതുവരെ പ്രായപൂർത്തിയാകാത്ത 178 പേരെയാണ് കാൺമാനില്ലെന്ന പരാതി ലഭിച്ചത്. ഇതിൽ 161 കുട്ടികളെയും പൊലീസ് കണ്ടെത്തി തിരിച്ച് കുടുംബത്തിൽ ഏൽപിക്കുകയും ചെയ്തു.
JUST IN
[*]
4 MINUTES AGO മുംബൈ നഗരത്തിൽ ഒരു വർഷം കാണാതായത് 2,182 കുട്ടികള്‍; പൊലീസ് ബുദ്ധിയിൽ 99% പേരും തിരിച്ചെത്തി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
49 MINUTES AGO വിവാഹത്തിന് എത്തിയപ്പോൾ വധുവില്ല; ഗോസംരക്ഷകനായ ബിട്ടു ബജ്റംഗിയെ വിവാഹ വാഗ്ദാനം നൽകി പറ്റിച്ചു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
53 MINUTES AGO എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം അനുചിതം; രാജ്യത്തിന് നാണക്കേടെന്ന് അഖിലേഷ് യാദവ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Missing Children : Mumbai Police Find 99% of 2,182 Missing Children in 2025 with High Recovery Rate
Pages:
[1]