deltin33 Publish time 2 hour(s) ago

ഇന്ത്യൻ സംഘത്തിന്റെ യാത്രയിൽ ആകാംക്ഷ; തീരുവ 15% ആക്കിയ ട്രംപിന്റെ ആവനാഴിയിൽ ഇനിയും അമ്പുകൾ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/1/15/donald-trump.jpg?w=1120&h=583



ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരെ ചുമത്തിയ അധിക ഇറക്കുമതി തീരുവകൾ അവിടത്തെ സുപ്രീം കോടതി റദ്ദാക്കിയതോടെ ഇന്ത്യയ്ക്ക് താൽക്കാലിക ആശ്വാസം. കോടതിവിധിക്കു പിന്നാലെ 10 % ആഗോള തീരുവ പ്രഖ്യാപിച്ച ട്രംപ് ഇന്നലെ തീരുവ വീണ്ടും ഉയർത്തി 15 ശതമാനമാക്കി.
What you should read next

[*] LIVE 10ൽനിന്ന് 15ലേക്ക്; ഇറക്കുമതി തീരുവ വീണ്ടും വർധിപ്പിച്ചു, പരമാവധി പരിധിയിലെത്തിച്ച് ട്രംപ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


25 % പകരംതീരുവ വ്യാപാരക്കരാറിന്റെ ഭാഗമായി ഈ ആഴ്ച 18 ശതമാനമാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിച്ചത്. ഇത് 15 ശതമാനമായി കുറയുന്നത് നേട്ടമാണ്. ട്രംപിന്റെ ഇംഗിതത്തിനനുസരിച്ച് തോന്നുംപടി തീരുവ ചുമത്തുന്ന അവസ്ഥയും ഒഴിവാകും. പുതിയ തീരുവ ചുമത്തണമെങ്കിലും കൃത്യമായ നടപടിക്രമങ്ങളും സമയവും ട്രംപിനു പാലിക്കേണ്ടി വരും. 150 ദിവസം കഴിഞ്ഞ് 15% തീരുവയും ഇല്ലാതായാൽ വീണ്ടും നേട്ടമാകും.

എന്നാൽ, വ്യാപാരരംഗത്ത് ഇന്ത്യ കൂടുതൽ അനിശ്ചിതാവസ്ഥ നേരിടേണ്ടിവരുമെന്നാണു സൂചന. പകരംതീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ അധികാരം മാത്രമാണു കോടതി റദ്ദാക്കിയത്.
What you should read next

[*] ‘അണുബോംബ് നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകണം, ഇല്ലെങ്കിൽ ഖമനയിയേയും മകനേയും വധിക്കും’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇന്ത്യ പോലെയുള്ള രാജ്യങ്ങളെ സമ്മർദത്തിലാക്കി തീരുവ കൂട്ടാൻ ഒട്ടേറെ ‘തീരുവ ഇതര വഴികൾ’ യുഎസിനു മുന്നിലുണ്ട്. പകരംതീരുവ റദ്ദാകുകയും എല്ലാ രാജ്യങ്ങൾക്കും പൊതുവായി 15% ചുമത്തുകയും ചെയ്ത സ്ഥിതിക്ക് മാർച്ചിൽ ഒപ്പിടാനിരിക്കുന്ന ഇന്ത്യ–യുഎസ് ഇടക്കാല വ്യാപാരക്കരാറിന്റെ പരിഗണനാവിഷയങ്ങൾ അടിമുടി മാറ്റേണ്ടി വരാം. ഇതിൽ യുഎസ് എത്രത്തോളം വിട്ടുവീഴ്ച ചെയ്യുമെന്നു വ്യക്തമല്ല. യുഎസിലെ പുതിയ തീരുവയുമായി ബന്ധപ്പെട്ട് ഇന്ത്യ കാര്യമായ പ്രതികരണത്തിനു മുതിർന്നിട്ടില്ല. സംഭവവികാസങ്ങളും അതിന്റെ സ്വാധീനവും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന നാലുവരി പ്രസ്താവന മാത്രമാണ് ഇന്നലെ വൈകിട്ട് ഇന്ത്യ പുറത്തിറക്കിയത്.

∙ നാളത്തെ യാത്ര ഉണ്ടാവുമോ? ADVERTISEMENT Go AD-FREE

ഇന്ത്യയ്ക്ക് നിലവിൽ ബാധകമായ 25% അധികതീരുവ 15 ശതമാനമായി കുറയുമെന്ന് ആശ്വസിക്കാമെങ്കിലും വ്യാപാരരംഗത്തെ അനിശ്ചിതാവസ്ഥയ്ക്കു മാറ്റമുണ്ടാകാൻ സാധ്യത കുറവ്. വെറും ഒരു എക്സിക്യൂട്ടീവ് ഓർഡർ വഴി ഇടിത്തീ പോലെ തീരുവ ചുമത്താൻ ട്രംപിനു കഴിയില്ലെങ്കിലും മറ്റ് പല മാർഗങ്ങളിലൂടെയും വ്യാപാരരംഗത്ത് സമ്മർദം സൃഷ്ടിക്കാൻ കഴിയും.
What you should read next

[*] ട്രംപ് \“വളഞ്ഞ വഴി\“ തേടുമെന്ന് സംശയം; ഇന്ത്യ–യുഎസ് വ്യാപാര ചർച്ച ഇനി പുതിയ കളത്തിൽ, സ്വഭാവം മാറും Economy

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


യുഎസുമായുള്ള ഇടക്കാല വ്യാപാരക്കരാർ അന്തിമമാക്കുന്നതിനായി നാളെ ഇന്ത്യയുടെ ചീഫ് നെഗോഷ്യേറ്റർ ദർപൺ ജെയിനും സംഘവും യുഎസിലേക്ക് പോകാനിരിക്കുകയാണ്. സാഹചര്യം മാറിയതനുസരിച്ച് ഈ യാത്രയുടെ ഭാവിയെന്താകുമെന്നതിൽ അവ്യക്തതയുണ്ട്. ഇന്ത്യയുമായുള്ള വ്യാപാരക്കരാറിൽ മാറ്റമില്ലെന്നാണ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച രാത്രി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, പകരംതീരുവ റദ്ദായ സാഹചര്യത്തിൽ ഇന്ത്യ എന്തുനിലപാട് സ്വീകരിക്കുമെന്നതിലാണ് ആകാംക്ഷ തുടരുന്നത്.

∙ ഇന്ത്യയ്ക്കുള്ള ആശങ്കകൾ

∙ എല്ലാ രാജ്യങ്ങൾക്കുമുള്ള പകരംതീരുവ ഒഴിവായി 15% തീരുവ ബാധകമാകുന്നതോടെ മറ്റു രാജ്യങ്ങൾക്കുമേൽ തീരുവയിലുള്ള മേൽക്കൈ നഷ്ടമാകും. ബംഗ്ലദേശ്, വിയറ്റ്നാം, ബ്രസീൽ, ദക്ഷിണാഫ്രിക്ക, കംബോഡിയ തുടങ്ങിയ രാജ്യങ്ങളെക്കാൾ ഇന്ത്യയ്ക്ക് പകരംതീരുവ കുറവായത് വ്യാപാര ചർച്ചയുടെ നേട്ടമായിട്ടാണ് കണക്കാക്കിയത്.
What you should read next

[*] \“താഴത്തില്ലെന്ന്\“ ട്രംപ്, യുദ്ധം തുടരാൻ \“പ്ലാൻ ബി\“, സെക്ഷൻ 122 ; ചൈനയെ കുരുക്കിയ വകുപ്പുകളും ഒരുങ്ങുന്നു Economy

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


∙ യുഎസിലെ വ്യാപാരനിയമത്തിലെ 301–ാം വകുപ്പ് പ്രകാരം ഒരു രാജ്യം അധാർമികമായ വ്യാപാരരീതികൾ പിന്തുടരുന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ അവയ്ക്കെതിരെ തീരുവ ചുമത്താ‍ൻ വ്യവസ്ഥയുണ്ട്. ഇത്തരം അന്വേഷണങ്ങൾ ശക്തമാക്കുമെന്ന് യുഎസ് വ്യാപാരപ്രതിനിധി ഇന്നലെ പറഞ്ഞുകഴിഞ്ഞു. നിർബന്ധിത തൊഴിൽ, മരുന്നുകളുടെ വിലപരിധി നിശ്ചയിക്കൽ, യുഎസ് ടെക് കമ്പനികളോടുള്ള വിവേചനം, ഡിജിറ്റൽ സർവീസസ് നികുതി, കടൽ മലിനീകരണം, സമുദ്ര ഉൽപന്നങ്ങളും അരിയുമടക്കമുള്ള ഉൽപന്നങ്ങളുടെ വ്യാപാരത്തിൽ പിന്തുടരുന്ന രീതികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളുണ്ടാകുമെന്ന സൂചനയാണ് നൽകിയിരിക്കുന്നത്. ഇതിൽ പലതും ഇന്ത്യയ്ക്ക് തിരിച്ചടിയുണ്ടാകാം. 301–ാം വകുപ്പ് പ്രകാരമുള്ള അന്വേഷണം ഭീഷണിക്കുള്ള ഉപാധിയാക്കി ട്രംപിനു മാറ്റാം. ADVERTISEMENT Go AD-FREE

∙ സംയുക്തപ്രസ്താവന പ്രകാരം ഇന്ത്യ യുഎസിനു നൽകിയിരിക്കുന്ന ഓഫറുകൾ പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമാകും. എന്നാൽ, ഇതിലേതെങ്കിലുമൊന്നിൽ പിന്നാക്കം പോയാൽ ട്രംപിന്റെ രീതിയനുസരിച്ച് ഉപരോധം, അന്വേഷണം അടക്കമുള്ള കടുത്ത മാർഗങ്ങൾക്ക് സാധ്യതയുണ്ട്. ഫലത്തിൽ അനിശ്ചിതത്വം കൂടുമെന്നർഥം. പകരംതീരുവ റദ്ദാക്കിയ സാഹചര്യത്തിൽ അതിന്റെ അടിസ്ഥാനത്തിൽ ആ മാസമാദ്യം ഒപ്പിട്ട സംയുക്ത പ്രസ്താവനയുടെ സാധ്യത പോലും ചോദ്യംചെയ്യപ്പെടാം.

∙ നയം തുടരാൻ മറ്റു വഴികൾ തേടി ട്രംപ് ഭരണകൂടം

സുപ്രീം കോടതിവിധി എതിരായെങ്കിലും ട്രംപ് ഭരണകൂടത്തിന്റെ അധികതീരുവ നയത്തിൽ മാറ്റമൊന്നും ഉണ്ടാവാനിടയില്ല. 1977 ലെ ഐഇഇപിഎ (ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട്) നിയമമനുസരിച്ചു ചുമത്തിയ തീരുവകളാണ് കോടതി റദ്ദാക്കിയത്. മറ്റു വകുപ്പുകൾ പ്രകാരം ചുമത്തിയ തീരുവകൾക്ക് വിധി ബാധകമല്ല. ഐഇഇപിഎ നിയമപ്രകാരം ചുമത്തിയവ റദ്ദായതിനാൽ പകരമാണു താൽക്കാലികമായി പുതിയ 15 % തീരുവ ട്രംപ് പ്രഖ്യാപിച്ചത്. ഈ 15 % ആകട്ടെ 1974ലെ ട്രേഡ് ആക്ടിലെ വകുപ്പ് 122 പ്രകാരമാണ്. പ്രസിഡന്റിന്റെ സ്വന്തം അധികാരം ഉപയോഗിച്ച് നടപ്പിലാക്കാം. 150 ദിവസമാണു കാലാവധി. അതുകഴിഞ്ഞാൽ യുഎസ് കോൺഗ്രസ് അനുമതിയോടെ നീട്ടാം. എന്നാൽ മുൻപ് ഈ വകുപ്പ് തീരുവ ചുമത്താൻ ഉപയോഗിച്ചിട്ടില്ലെന്നത് ഇതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച് അനിശ്ചിത്വമുണ്ടാക്കിയിട്ടുണ്ട്.
What you should read next

[*] ആരാണ് ട്രംപിനെ തോൽപ്പിച്ചത്? 3 തവണയും ദയനീയ തോൽവി, നിയമപ്പോര് തുടങ്ങിയത് വൈൻ കമ്പനി, ഒപ്പം ചേർന്ന് 2000 പേരും 12 സംസ്ഥാനങ്ങളും Economy

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


രാജ്യം അടിയന്തര സാഹചര്യത്തിലാകുമ്പോൾ വ്യാപാരരംഗത്ത് ഇടപെടാൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമമാണ് ഐഇഇപിഎ. മുൻപ് പ്രസിഡന്റുമാർ മറ്റു രാജ്യങ്ങൾക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഈ നിയമം പലവട്ടം ഉപയോഗിച്ചിട്ടുണ്ടെങ്കിലും തീരുവ ചുമത്താൻ ആദ്യം ഉപയോഗിച്ചത് ട്രംപാണ്. ഇതാണു കോടതി വെട്ടിയത്.

എന്നാൽ, ഐഇഇപിഎയെക്കാൾ ശക്തമായ അധികാരങ്ങൾ പ്രസിഡന്റ് എന്ന നിലയിൽ തനിക്കുണ്ടെന്നാണ് ഇന്നലെ ട്രംപ് അവകാശപ്പെട്ടത്. ഇത് എന്തൊക്കെയാണെന്നു വ്യക്തമാക്കിയതുമില്ല. 1974 ട്രേഡ് ആക്ടിലെയും 1930 ലെ തീരുവ നിയമത്തിലെയും ചില വകുപ്പുകളാണു ട്രംപ് ഉദ്ദേശിക്കുന്നതെന്നാണു വിലയിരുത്തൽ. ശരിയല്ലാത്ത വ്യാപാരരീതികൾ പിന്തുടരുന്ന രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികാരം നൽകുന്ന ട്രേഡ് ആക്ടിലെ 301–ാം വകുപ്പ് ഇതിലൊന്നാണ്. ചൈനക്കെതിരെ ഒന്നാം ട്രംപ് ഭരണകാലത്ത് ഇതു പ്രയോഗിച്ചിരുന്നു. ADVERTISEMENT GO AD-FREE

മഹാമാന്ദ്യകാലത്ത് യുഎസ് കോൺഗ്രസ് പാസാക്കിയതാണു താരിഫ് ആക്ട് ഓഫ് 1930. ഇറക്കുമതിക്കുമേൽ ഉയർന്ന തീരുവ ചുമത്തുന്നതായിരുന്നു ഇത്. ഇതിലെ 338–ാം വകുപ്പ് പ്രകാരം ഇറക്കുമതിക്ക് 50 % വരെ തീരുവ ചുമത്താം. സുപ്രീം കോടതി വിധി എതിരായാൽ 338–ാം വകുപ്പ് പ്ലാൻ ബി ആയി പരിഗണിക്കുന്നുണ്ടെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുൻപ് സൂചിപ്പിച്ചിരുന്നു.
Just in
JUST IN

[*]
6 MINUTES AGO Live ഇന്ത്യൻ സംഘത്തിന്റെ യാത്രയിൽ ആകാംക്ഷ; തീരുവ 15% ആക്കിയ ട്രംപിന്റെ ആവനാഴിയിൽ ഇനിയും അമ്പുകൾ World

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 19 MINUTES AGO മുംബൈ നഗരത്തിൽ ഒരു വർഷം കാണാതായത് 2,182 കുട്ടികള്‍; പൊലീസ് ബുദ്ധിയിൽ 99% പേരും തിരിച്ചെത്തി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
2 HOURS 3 MINUTES AGO വിവാഹത്തിന് എത്തിയപ്പോൾ വധുവില്ല; ഗോസംരക്ഷകനായ ബിട്ടു ബജ്റംഗിയെ വിവാഹ വാഗ്ദാനം നൽകി പറ്റിച്ചു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
US Supreme Court Rebukes Trump On Tariffs But President Trump Finds New Ways. Will The Indian Delegation\“s US Trip Go Ahead Amid Tariff Turmoil .
Pages: [1]
View full version: ഇന്ത്യൻ സംഘത്തിന്റെ യാത്രയിൽ ആകാംക്ഷ; തീരുവ 15% ആക്കിയ ട്രംപിന്റെ ആവനാഴിയിൽ ഇനിയും അമ്പുകൾ