cy520520 Publish time 1 hour(s) ago

‘ഭീഷണിയുണ്ട്, ഇതുപോലെ മുന്നോട്ടുപോകും’: എംഎൽഎ രാജായുടെ വിരട്ടൽ, ‘മിന്നൽ’ മറുപടിയുമായി തഹസിൽദാർ ഗായത്രി

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/21/a-raja-devikulam-mla.jpg?w=1120&h=583



തൊടുപുഴ ∙ ‘‘മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കയ്യും കാലും തല്ലിയൊടിക്കും’’: തഹസിൽദാർ സി.വി.ഗായത്രിയെ ദേവികുളം എംഎൽഎ എ.രാജാ ഫോണിൽ ഭീഷണിപ്പെടുത്തിയത് ഇങ്ങനെ. സ്ഥലം പുറമ്പോക്കാണെന്നും കയ്യേറ്റമാണെന്നും ബോധ്യപ്പെട്ടാൽ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്നും അല്ലാത്തപക്ഷം സർക്കാർ ഇടപെട്ട് എന്നെ സ്ഥലം മാറ്റൂ എന്നുമാണ് തഹസിൽദാർ എംഎൽഎക്കു നൽകിയ മറുപടി. 25 വർഷത്തിലധികം സർവീസിന്റെ അനുഭവപരിചയവുമായാണ് ദേവികുളം സ്പെഷൽ റവന്യു തഹസിൽദാരായി സി.വി.ഗായത്രി ഇടുക്കിയിലെത്തിയത്. എംഎൽഎയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഗായത്രി മനോരമയോട് സംസാരിക്കുന്നു:

∙ ജോലിക്കെതിരെയുള്ള ഭീഷണി ആദ്യമായാണോ?

മേയ് മാസത്തിലാണ് ദേവികുളത്ത് ജോലിയിൽ പ്രവേശിക്കുന്നത്. അന്നുമുതൽ രാഷ്ട്രീയപാർട്ടി പ്രവർത്തകരിൽനിന്ന് ഭീഷണിയുണ്ട്. സിപിഎം പ്രവർത്തകരിൽനിന്നാണ് കൂടുതൽ. എ.രാജാ എംഎൽഎയെ താലൂക്ക് വികസന സമിതി യോഗത്തിൽ കാണാറുണ്ട്. ഭീഷണിപ്പെടുത്തലുകൾ ഇതിനു മുൻപ് ഇല്ലായിരുന്നു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്തിട്ടുമുണ്ട്. പാർട്ടിയിലെ പ്രാദേശിക നേതാക്കൾക്കു വേണ്ടി എംഎൽഎ പ്രതികരിച്ചതാവാം. കൂടെയുള്ള ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുമെന്നായിരുന്നു ഭീഷണി.
What you should read next

[*] ഭീഷണി ഒത്തില്ല! കയ്യും കാലും തല്ലി ഒടിക്കുമെന്ന് ദേവികുളം എംഎൽഎ; നിയമം നോക്കുമെന്ന് വനിതാ തഹസിൽദാർ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


∙റവന്യു ജീവനക്കാർ കൈക്കൂലി വാങ്ങുന്നതായി എംഎൽഎ ആരോപിക്കുന്നുണ്ടല്ലോ? ADVERTISEMENT Go AD-FREE

താലൂക്ക് വികസന സമിതി യോഗത്തിലാണ് ഒരു ജീവനക്കാരനെതിരെ അദ്ദേഹം കൈക്കൂലി ആരോപണം ഉന്നയിച്ചത്. എന്നാൽ ഇതിൽ തെളിവ് നൽകാൻ ആരുമില്ല. ജീവനക്കാരനെ ഓഫിസിൽ വിളിപ്പിച്ച് ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ മറുപടി തൃപ്തികരമല്ലെന്നു രേഖപ്പെടുത്തിയാണ് സബ് ഓഫിസിലേക്ക് അയച്ചത്. അവർ അതിൽ ഹിയറിങ് നടത്തിയിട്ടുണ്ട്.

∙ദേവികുളത്ത് ജോലി ചെയ്യുന്നതിൽ തടസ്സം നേരിടുന്നുണ്ടോ ? ADVERTISEMENT Go AD-FREE

കൃത്യനിർവഹണം നടക്കുന്നില്ല ഇവിടെ. കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഇടപെടാറുണ്ട്. വലിയ കയ്യേറ്റ കേസുകളിൽ പൊളിക്കുന്നതിനു മുൻപു തന്നെ അവർ കോടതിയിൽ പോയി സ്റ്റേ ഓർഡർ വാങ്ങുന്നു. വോട്ടുകൾ ഉദ്ദേശിച്ചാണ് രാഷ്ട്രീയനേതാക്കൾ ഭീഷണി മുഴക്കുന്നത്. ഞാൻ ഔദ്യോഗിക ജീവിതത്തിൽ രാഷ്ട്രീയം കലർത്തിയിട്ടില്ല. ഇതുപോലെ തന്നെ മുന്നോട്ടു പോകും.
Just in
JUST IN

[*]
18 MINUTES AGO തീരുവയിൽ ട്രംപ് കൊമ്പുകുത്തി; പിന്നിൽ ഇന്ത്യൻ വംശജനായ അഭിഭാഷകൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
29 MINUTES AGO ഗർഭസ്ഥശിശുവിന്റെ മരണം; സിസേറിയൻ ചെയ്തില്ല, ഡോ.ബിന്ദു സുന്ദറിന് ഗുരുതര വീഴ്ചയെന്നു റിപ്പോർട്ട് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
52 MINUTES AGO ‘കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം’; കാറിനെച്ചൊല്ലി തർക്കം; കത്തിയെടുത്ത് പഞ്ചായത്ത് സെക്രട്ടറി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Kerala MLA A.Raja allegedly threatened a Tahsildar with physical harm and transfer if she evicted encroachers from puramboke land in Devikulam, Idukki district. The Tahsildar reported the incident after the MLA warned her against evicting encroachers from government land.
Pages: [1]
View full version: ‘ഭീഷണിയുണ്ട്, ഇതുപോലെ മുന്നോട്ടുപോകും’: എംഎൽഎ രാജായുടെ വിരട്ടൽ, ‘മിന്നൽ’ മറുപടിയുമായി തഹസിൽദാർ ഗായത്രി