deltin33 Publish time 2 hour(s) ago

അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ വ്യോമാക്രമണം; ഡോക്ടറുടെ ക്രൂരത വെളിപ്പെടുത്തി യുവതി - ഇന്നത്തെ പ്രധാന വാർത്തകൾ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/22/recap-22-2-2026.jpg?w=1120&h=583



അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയതും ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകൾ ഹസ്ന ഫാത്തിമ വെളിപ്പെടുത്തിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയതും ഹൈക്കോടതിയിൽ ഹർജി നിലനിൽക്കെ സർക്കാരിന്റെ പുതിയ ബ്രാൻഡിക്ക് പേരിട്ടതിൽ കോടതി റിപ്പോർട്ട് തേടിഎത്തും ശ്രദ്ധിക്കപ്പെട്ടു. ഡൽഹിയെയും മീററ്റിനെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ആർആർടിഎസ് നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചതും വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി...

അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം. അഫ്ഗാൻ അതിർത്തി മേഖലയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഞായറാഴ്ച പുലർച്ചെ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. .

മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരേയും അയൽവീട്ടുകാർക്കെതിരേയും പൊലീസിനെതിരേയും പരാതി. മുളിയാർ സ്വദേശി ജസീല യുടെ മരണത്തിലാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.

ഡോക്ടറുടെ കൊടുംക്രൂരത വെളിപ്പെടുത്തി യുവതി. ഗർഭസ്ഥ ശിശു മരിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകളാണ് നെടുമങ്ങാട് സ്വദേശി ഹസ്ന ഫാത്തിമ തുറന്നു പറഞ്ഞത്. ADVERTISEMENT Go AD-FREE

ഹൈക്കോടതിയിൽ ഹർജി നിലനിൽക്കെ സർക്കാരിന്റെ പുതിയ ബ്രാൻഡിക്ക് പേരിട്ടതിൽ റിപ്പോർട്ട് തേടി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് വിഷയത്തിൽ ബുധനാഴ്ചയ്ക്കു മുൻപ് റിപ്പോർട്ട് നൽകാൻ മ്യൂസിയം പൊലീസിനോടു ആവശ്യപ്പെട്ടത്.

ഡൽഹിയെയും മീററ്റിനെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ആർആർടിഎസ് (റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം) സംവിധാനം പൂർണതോതിൽ പ്രവർത്തനസജ്ജമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സ്ട്രെച്ചുകളുടെ ഉദ്ഘാടനം നിർവഹിച്ചു. മീററ്റ് മെട്രോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ADVERTISEMENT Go AD-FREE
Just in
JUST IN

[*]
35 SECONDS AGO അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ വ്യോമാക്രമണം; ഡോക്ടറുടെ ക്രൂരത വെളിപ്പെടുത്തി യുവതി - ഇന്നത്തെ പ്രധാന വാർത്തകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
2 MINUTES AGO വീഴ്ച സംഭവിച്ചിട്ടില്ല; വയറ്റിൽ കത്രിക കുടുങ്ങിയതിൽ ഡോക്ടർ ഷാഹിദയ്ക്ക് ക്ലീൻ ചിറ്റ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
11 MINUTES AGO \“വീഴ്ചകൾ സ്വാഭാവികം, വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം\“: എം.വി ഗോവിന്ദന്‍ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Todays Recap 22-2-2026
Pages: [1]
View full version: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ വ്യോമാക്രമണം; ഡോക്ടറുടെ ക്രൂരത വെളിപ്പെടുത്തി യുവതി - ഇന്നത്തെ പ്രധാന വാർത്തകൾ