LHC0088 Publish time 2026-2-22 18:36:16

നേമത്ത് മത്സരിക്കാൻ തയാർ; ചുവരെഴുതി രാജീവ് , ബിജെപിയുടെ പ്രചാരണത്തിന് തുടക്കം

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/22/rajeev-chandrasekhar-new.jpg?w=1120&h=583



തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തിരുവനന്തപുരത്ത് നേമം മണ്ഡലത്തിൽ തുടക്കം കുറിച്ച് ബിജെപി. നേമം മണ്ഡലത്തിലെ കാലടിയിലെ തളിയൽ ജംക്‌ഷനിൽ താമര ചിഹ്നത്തിനു നിറം നൽകിയാണ് ചുവരെഴുത്തിനു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടക്കം കുറിച്ചത്. തുടർന്ന് \“മാറാത്തത് ഇന്ന് മാറും\“ എന്ന മുദ്രാവാക്യവും ചുവരിലെഴുതി.
What you should read next

[*] ‘കൈ’വിട്ടു, രശ്മി ഇനി ബിജെപിയിൽ; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥി? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം വരാത്തതിനാൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ പേര് ഒഴിച്ചിട്ടാണ് നേമത്തെ ചുവരെഴുത്ത് ആരംഭിച്ചത്. രണ്ട് മാസം മുൻപ് നേമത്തു താൻ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ലഭിച്ച പിന്തുണ വലുതായിരുന്നെന്നും നേമം മണ്ഡലത്തിൽ മത്സരിക്കാൻ സന്നദ്ധനാണെന്നും ചുവരെഴുത്തിനു എത്തിയപ്പോൾ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. മത്സരിക്കാനുള്ള ആഗ്രഹം താൻ രണ്ട് മാസം മുൻപേ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
What you should read next

[*] \“വീഴ്ചകൾ സ്വാഭാവികം, വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം\“: എം.വി ഗോവിന്ദന്‍ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


കേരളത്തിൽ നിയമസഭാ ചരിത്രത്തിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. 2025 ഡിസംബറിലാണ് നേമത്ത് താൻ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പരസ്യമായി പ്രഖ്യാപിച്ചത്. അതേസമയം സംഘടനാ രീതികൾക്ക് വിരുദ്ധമായാണ് സംസ്ഥാന അധ്യക്ഷന്റെ സ്വയം പ്രഖ്യാപനം എന്നത് അന്ന് പാർട്ടിക്കുള്ളിലടക്കം ചർച്ചയായിരുന്നു.
JUST IN

[*]
4 MINUTES AGO നേമത്ത് മത്സരിക്കാൻ തയാർ; ചുവരെഴുതി രാജീവ് , ബിജെപിയുടെ പ്രചാരണത്തിന് തുടക്കം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
26 MINUTES AGO Live ഭാര്യയെ മോഷണക്കുറ്റത്തിനു റിമാൻഡ് ചെയ്തു; ആത്മഹത്യക്ക് ശ്രമിച്ച് യുവാവ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
47 MINUTES AGO എസ്ഐആർ അന്തിമ പട്ടിക; ‘എതിർ വോട്ടർമാരെ’ പുറത്താക്കാൻ പോര് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
BJP State President Rajeev Chandrasekhar kicks off the assembly election campaign in Nemom, Thiruvananthapuram, by painting the lotus symbol. Learn about his intent to contest from the crucial constituency and the start of the wall-writing campaign ahead of the official candidate announcement.
Pages: [1]
View full version: നേമത്ത് മത്സരിക്കാൻ തയാർ; ചുവരെഴുതി രാജീവ് , ബിജെപിയുടെ പ്രചാരണത്തിന് തുടക്കം