യുവാവിനെ മർദിച്ച കേസ്: 5 പേർ അറസ്റ്റിൽ
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/ernakulam/images/2026/2/22/youth-assault-case-arrest-aluva-1.jpg?w=1120&h=583ആലുവ ∙ ചുണങ്ങംവേലിയിലെ ബാറിന്റെ പാർക്കിങ് ഏരിയയിൽ വച്ച് യുവാവിനെ മർദിച്ച കേസിൽ 5 പേർ അറസ്റ്റിൽ. എടത്തല തോപ്പിൽ പറമ്പിൽ ഫിറോസ് (26), സുൾഫിക്കർ (26), പള്ളിക്കപ്പാറ ഉമർ മുക്താർ (20), പുഷ്പ നഗർ പുത്തൻപുരയ്ക്കൽ ഉജ്വൽ (21), കുരിയക്കാട്ടിൽ അഷീം (21) എന്നിവരെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാളെ കുറച്ച് പേർ മർദിക്കുന്നത് ചോദ്യം ചെയ്തതിനാണ് യുവാവിനെ ആക്രമിച്ചത്. ഇൻസ്പെക്ടർ കെ.സിനോദ്, സബ് ഇൻസ്പെക്ടർ അരുൺദേവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. English Summary:
Youth assault case: 5 people arrested in Aluvaafter a young man was beaten in a bar\“s parking area for intervening in an attack. Edathala police apprehended the suspects, bringing a swift resolution to the incident.
Pages:
[1]