cy520520 Publish time 2 hour(s) ago

എഴുപതോളം ഭീകരരെ വധിച്ചെന്ന് പാക്കിസ്ഥാൻ; സാധാരണക്കാരെന്ന് അഫ്ഗാനിസ്ഥാൻ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/23/afghanistan-pakistan-attack.jpg?w=1120&h=583



ഇസ്‌ലാമാബാദ്∙ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ സൈനികാക്രമണത്തിൽ എഴുപതോളം ഭീകരരെ വധിച്ചതായി പാക്ക് സൈന്യത്തിന്റെ അവകാശവാദം. എന്നാൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരാണെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം പ്രതികരിച്ചു. നംഗർഹാർ, പക്തിക പ്രവിശ്യകളിലെ ഏഴ് ഭീകരതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണു പാക്കിസ്ഥാൻ അവകാശപ്പെടുന്നത്.
What you should read next

[*] LIVE അഫ്ഗാനിസ്ഥാനിൽ പാക്ക് ആക്രമണം: 17 മരണം, അപലപിച്ച് ഇന്ത്യ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണം ഉൾപ്പെടെയുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിൽ അഫ്ഗാനിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരരാണെന്നു പാക്കിസ്ഥാൻ ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ തിരിച്ചടിച്ചത്. 70 മുതൽ 80 വരെ ഭീകരർ കൊല്ലപ്പെട്ടതായി പാക് മന്ത്രിമാർ അവകാശപ്പെട്ടെങ്കിലും തെളിവുകൾ പുറത്തുവിട്ടിട്ടില്ല.
What you should read next

[*] Live ‘ഉടൻ ഇറാൻ വിടണം, ഐഡി കാർഡുകൾ കരുതണം’: ഇന്ത്യൻ‌ പൗരന്മാർക്ക് നിർദേശം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


അതേസമയം, ജനവാസ മേഖലകളിലും മദ്രസകളിലും പാക്കിസ്ഥാൻ ബോംബിട്ടതായും നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. ഭീകരരെ കൊലപ്പെടുത്തിയെന്ന പാക്ക് വാദം തെറ്റാണെന്നും സ്വന്തം രാജ്യത്തെ സുരക്ഷാ വീഴ്ചകൾ മറയ്ക്കാനാണ് പാക്കിസ്ഥാൻ ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും അഫ്ഗാൻ കുറ്റപ്പെടുത്തി. പാക് അംബാസഡറെ വിളിച്ചുവരുത്തി അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് അവർ മുന്നറിയിപ്പ് നൽകി.
JUST IN

[*]
11 MINUTES AGO എഴുപതോളം ഭീകരരെ വധിച്ചെന്ന് പാക്കിസ്ഥാൻ; സാധാരണക്കാരെന്ന് അഫ്ഗാനിസ്ഥാൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
43 MINUTES AGO പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട എൻഐഎ കേസ്: എറണാകുളം സ്വദേശി കീഴടങ്ങി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
55 MINUTES AGO \“പ്രഹാർ\“:ഭീകരതയ്ക്ക് ഇനി അതിരുകളില്ലാത്ത മറുപടി;ഡിജിറ്റൽ ഭീഷണികൾക്കും സ്ലീപ്പർ സെല്ലുകൾക്കും പൂട്ടിടും! Defence

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Pakistan Afghanistan conflict: Pakistan claims to have killed 70 terrorists in a military strike on the Afghanistan border, but the Taliban regime strongly denies this, alleging that dozens of civilians, including women and children, were the real victims.
Pages: [1]
View full version: എഴുപതോളം ഭീകരരെ വധിച്ചെന്ന് പാക്കിസ്ഥാൻ; സാധാരണക്കാരെന്ന് അഫ്ഗാനിസ്ഥാൻ