വിഴിഞ്ഞം വഴിയുള്ള തീരദേശ ഹൈവേ ഉടൻ നിർമാണം തുടങ്ങും; ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിലേക്ക്
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kasargod/images/2026/1/8/road-construction-sketch-1.jpg?w=1120&h=583വിഴിഞ്ഞം ∙ നിർദിഷ്ട തീരദേശ ഹൈവേ നിർമാണത്തിന് ഭൂമി ഏറ്റെടുക്കലിനോടനുബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. 11 വൺ നോട്ടിസ് ഇറക്കിയതായി അധികൃതർ. വൈകാതെ 19 വൺ നോട്ടിഫിക്കേഷൻ ഇറങ്ങും. ഇതോടെ ഭൂമി ഏറ്റെടുക്കൽ നടപടികളാവും. നടപടികൾ യഥാവിധി പൂർത്തിയാക്കാനായാൽ ഒരു വർഷത്തിനുള്ളിൽ നിർമാണം തുടങ്ങാനാകുമെന്നു പ്രതീക്ഷ. ഹൈവേയോട് അനുബന്ധിച്ചു വിഴിഞ്ഞം മൂല്ലൂർ കലുങ്കുനടയിൽ വരുന്ന ഫ്ലൈ ഓവറിനായി അധിക സ്ഥലം ഏറ്റെക്കുമെന്ന് അധികൃതർ. ഇതു സംബന്ധിച്ച പദ്ധതി രേഖയ്ക്കു നേരത്തെ തത്വത്തിൽ അംഗീകാരം ലഭിച്ചതായി നിർമാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ വെളിപ്പെടുത്തിയിരുന്നു.
പാത കടന്നു പോകുന്ന കോട്ടുകാൽ, വിഴിഞ്ഞം, വെങ്ങാനൂർ വില്ലേജുകളിലാണ് നടപടികൾ പുരോഗമിക്കുന്നതെന്നു ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള റവന്യു അധികൃതർ അറിയിച്ചു. ആദ്യ റീച്ച് തുടങ്ങുന്ന സംസ്ഥാന അതിർത്തിയായ കൊല്ലങ്കോട്, പൂവാർ, കരുംകുളം തുടങ്ങിയ വില്ലേജുകളിൽ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ നടപടികൾ തൽക്കാലത്തേക്ക് ഒഴിവാക്കിയിരിക്കുകയാണ്.
ഇവിടങ്ങളിൽ കടൽഭിത്തി ബലപ്പെടുത്തിയ ശേഷം മതി തീരദേശപാത വികസനം എന്ന് ആവശ്യമുയർന്നതോടെ ആ നിലയ്ക്കുള്ള നടപടികൾ തുടങ്ങിയതായും ബന്ധപ്പെട്ടവർ അറിയിച്ചു. മറ്റു റോഡുകൾ വന്നു ചേരുന്ന ചൊവ്വര, വിഴിഞ്ഞം ജംക്‌ഷനുകൾ പാത നിർമാണ ഭാഗമായി വികസിപ്പിക്കും. ഇവിടങ്ങളിൽ റൗണ്ട് എബൗട്ടുകൾ വരും. ജില്ലയിൽ 4 റീച്ചുകളിലായിട്ടാവും പാത നിർമാണം. ആദ്യ റീച്ച് കൊല്ലങ്കോടു മുതൽ കോവളം ജംക്‌ഷൻ വരെ നീളുന്ന 18.9 കിലോമീറ്റർ.
കോവളം ജംക്‌ഷനിൽ നിന്നു കുമരിച്ചന്ത വരെ ബൈപാസിലുടെയാവും പാത. 14 മീറ്ററാണ് പാതയുടെ ആകെ വീതി. ഇതിൽ രണ്ടര മീറ്റർ സൈക്കിൾ ട്രാക്ക് ആവും. ഇരുവശത്തും നടപ്പാത യുമുണ്ടാവും. മുല്ലൂർ കലുങ്കു നടയിൽ തുറമുഖത്തു നിന്നുള്ള റോഡ് വിഴിഞ്ഞം പൂവാർ റോഡിനെ മുറിച്ചാണ് കടന്നു പോകുന്നത്. ഇവിടെ ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് ഫ്ലൈ ഓവർ. ചരക്കുനീക്കം കൂടാതെ വിനോദ സഞ്ചാര വികസന സാധ്യതകൾ കൂടി കണക്കിലെടുത്തുള്ള വികസനമാണ് നടപ്പാക്കുന്നത്.
ADVERTISEMENT Go AD-FREE English Summary:
Vizhinjam coastal highway land acquisition is nearing its final stages, with authorities issuing 11 one-notices and planning to release 19 more soon, paving the way for the project\“s commencement within a year. This significant development aims to boost freight movement and tourism in the region.
Pages:
[1]