ഭർതൃ വീട്ടുകാരുടെ സമ്മർദമുണ്ടായി; കുട്ടികളുടെ ഡിഎൻഎ ടെസ്റ്റ് ആവശ്യപ്പെട്ടെന്ന് ജസീലയുടെ മാതാവ്
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/22/jaseela-kasargod-suicide.jpg?w=1120&h=583കാസർകോട് ∙ വിദ്യാനഗറിൽ യുവതി ആത്മഹത്യ ചെയ്തതിനു പിന്നിൽ ഭർത്താവിന്റെ വീട്ടുകാരുടെ സമ്മർദം ഉണ്ടായിരുന്നുവെന്നു യുവതിയുെട ഉമ്മ. ആലംപാടി നാൽത്തടുക്കയിലെ നബീസത്ത് ജസീലയാണു (24) വിഷം കഴിച്ചു ജീവനൊടുക്കിയത്. ഇതിനു പിന്നാലെയാണു ജസീലയുടെ കുടുംബം ഭർതൃവീട്ടുകാർക്കെതിരെ രംഗത്തെത്തിയത്. ജസീലയെ ഭർത്താവ് ഫോണിലൂടെ ചീത്ത വിളിച്ചുവെന്നു ഉമ്മ മുംതാസ് പറഞ്ഞു. നിന്നെ എനിക്ക് േവണ്ട എന്നും കുട്ടികളുടെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു. ഭർത്താവിന്റെ വീട്ടുകാരും മാല മോഷണം പോയി എന്ന് പരാതി നൽകിയവരും വീട്ടിലെത്തി ബഹളമുണ്ടാക്കി.
What you should read next
[*] ‘എന്‍റെ മക്കള്‍ക്ക് ഇനി ജീവിക്കാന്‍ കഴിയുമോ? തല ഉയര്‍ത്തി നടക്കാന്‍ പറ്റുമോ?’; ജസീലയുടെ പരാതി പൊലീസും സ്വീകരിച്ചില്ല Kasargod
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ജസീലയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ വനിതാ പൊലീസുകാരുണ്ടായിരുന്നില്ല. രണ്ട് മണി മുതൽ അഞ്ചര വരെ പൊലീസ് സ്റ്റേഷനിൽ വച്ച് ചോദ്യം ചെയ്തു. ഈ സമയം താൻ പുറത്തു നിൽക്കുകയായിരുന്നു. പരാതി നൽകണമെന്ന് ജസീല പറഞ്ഞെങ്കിലും സ്വീകരിക്കാൻ പറ്റില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. സ്റ്റേഷൻ മുതൽ വീട് വരെ കരഞ്ഞുകൊണ്ടാണ് വന്നത്. വീട്ടിൽ വന്നശേഷവും കരച്ചിലായിരുന്നു. താനല്ല ചെയ്തതെന്ന് എങ്ങനെയാണ് തെളിയിക്കേണ്ടത് എന്ന് ചോദിച്ചായിരുന്നു കരച്ചിൽ. മാല മോഷ്ടിച്ചവരെ കണ്ടെത്തണമെന്നും മുംതാസ് ആവശ്യപ്പെട്ടു. ആലംപാടി നാൽത്തടുക്കയിലെ നബീസ ജസീലയാണ് (24) വെള്ളിയാഴ്ച ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഫെബ്രുവരി 15നാണ് ജസീലയെ എലിവിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, ജസീല ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
What you should read next
[*] ‘എന്നെ എന്തിനാണ് ഇങ്ങനെ നാണംകെടുത്തിയത്?’; മോഷ്ടാവെന്ന് പരിഹാസം, യുവതി ജീവനൊടുക്കി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ബോവിക്കാനും പൊവ്വലിലുള്ള ഭർതൃവീട്ടിനു സമീപത്തെ വീട്ടിൽ നിന്ന് ഒൻപതര പവൻ സ്വർണം മോഷണം പോയെന്നായിരുന്നു പരാതിയുയർന്നത്. മോഷ്ടിച്ചത് ജസീലയാണെന്ന് ആരോപിച്ച് വീട്ടുകാർ ആദൂർ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ ജസീലയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കേസെടുത്തിരുന്നില്ല.ഇതിനിടെ പരാതി നൽകിയ ആളും ജസീലയുടെ ഭർതൃവീട്ടുകാരും ജസീലയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. ഇതോടെയാണ് ജസീല മാനസികമായി തകർന്നത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ കുറേ അനുഭവിക്കുന്നുണ്ടെന്നും സത്യം ആരും വിശ്വസിക്കുന്നില്ലെന്നും ജസീല പറയുന്ന വിഡിയോ പുറത്തുവന്നിരുന്നു. വിഡിയോ ചിത്രീകരിച്ച ശേഷമാണ് ജസീല വിഷം കഴിച്ചത്. ഇതേ കാര്യങ്ങൾ തന്നെയാണ് മജിസ്ട്രേറ്റിന് മരണമൊഴിയായി ജസീല നൽകിയതെന്നാണു വിവരം. വിദ്യാനഗർ പൊലീസാണ് ജസീലയുടെ ആത്മഹത്യ സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്. ജസീലയുടെ സഹോദരനിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ആരോപണ വിധേയരായവരിൽ നിന്ന് ഉടൻ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Just in
JUST IN
[*]
59 SECONDS AGO ഭർതൃ വീട്ടുകാരുടെ സമ്മർദമുണ്ടായി; കുട്ടികളുടെ ഡിഎൻഎ ടെസ്റ്റ് ആവശ്യപ്പെട്ടെന്ന് ജസീലയുടെ മാതാവ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
26 MINUTES AGO ‘മുഖ്യമന്ത്രിയുടെ ഓഫിസ് ചട്ടങ്ങൾ ലംഘിച്ചു’; ‘സ്പാർക്’ ഡാറ്റ ഉപയോഗിച്ചതിനെതിരെ ഹർജി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
28 MINUTES AGO ‘കുത്തിവയ്പ് എടുത്തതോടെ മുഖം വശത്തേക്കു കോടി; ശ്വാസം ആഞ്ഞു വലിച്ചു’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Jaseela suicide case: The mother of a young woman who died by suicide in Vidyanagar has stated that pressure from the husband\“s family was behind the act. Nabeesath Jaseela (24) from Alampady Nalthadukka ended her life by consuming poison. Following this, Jaseela\“s family came forward with allegations against her in-laws. Jaseela\“s mother, Mumthas, said that her husband verbally abused Jaseela over the phone.
Pages:
[1]