deltin33 Publish time 1 hour(s) ago

‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’: മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/17/pinarayi-vijayan-angry.jpg?w=1120&h=583



കൊച്ചി∙ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ‘സ്പാർക്’ ഡേറ്റ ഉപയോഗിച്ച് സന്ദേശങ്ങൾ അയച്ചതിന് മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. നടപടി പ്രഥമദൃഷ്ട്യാ തന്നെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ തുടർ സന്ദേശങ്ങൾ അയയ്ക്കരുതെന്നും നിർദേശിച്ചു. സ്പാർക് ഡേറ്റയുടെ ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ നടപടി. കേസിൽ മുഖ്യമന്ത്രി ഒഴികെയുള്ളവർക്ക് നോട്ടിസ് അയയ്ക്കാനും കോടതി നിർദേശിച്ചു.
What you should read next



ശമ്പള പരിഷ്കരണം, ഡിഎ വർധന അടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫിസ് വഴി സ്പാർക് സംവിധാനത്തിലെ നമ്പറുകളിലേക്കും ഇമെയിലുകളിലേക്കും സന്ദേശമയച്ചതിനെരെയാണ് ഹർജി. അനുമതിയില്ലാതെ വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ചത് ഭരണഘടനയുടെ 21 ാംഅനുച്ഛേദത്തിന്റെ ലംഘനമാണെന്നും 2023ലെ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിന് എവിടെ നിന്നാണ് സന്ദേശങ്ങൾ അയയ്ക്കാനുള്ള നമ്പരുകളും മറ്റും ലഭിച്ചതെന്ന് കോടതി ആരാഞ്ഞു. ഇത്തരം വിവരങ്ങൾ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കില്ലെന്ന് അഡ്വ. ജനറൽ മറ്റൊരു കേസിനിടെ കോടതിയിൽ വ്യക്തമാക്കിയിരുന്നു എന്ന കാര്യവും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് മാത്രമാണ് സന്ദേശങ്ങൾ അയച്ചതെന്ന് സർക്കാർ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഇതിനെ വിമർശിച്ചു. അങ്ങനെയല്ലെന്നും സർക്കാരിൽ നിന്ന് ഒരു ഗുണഫലവും പറ്റാത്തവർക്കും സന്ദേശമയച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആർക്കും ലഭ്യമാകുന്ന വിവരമാണെങ്കിൽ സ്പാർക്കിലുള്ള ഡേറ്റയ്ക്ക് എന്തു സംരക്ഷണമാണുള്ളതെന്നും കോടതി ചോദിച്ചു.
JUST IN

[*]
12 MINUTES AGO നേരത്തേ വരാമെന്ന് പറഞ്ഞു; വന്നത് ചേതനയില്ലാതെ: തീരാനഷ്ടമായി അഷ്റഫിന്റെ വേർപാട് Kozhikode

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
14 MINUTES AGO ‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’: മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
26 MINUTES AGO വിമാനം പറന്നുയർന്ന ഉടൻ തീപ്പൊരിയും പുകയും; ഡൽഹിയിൽ അടിയന്തര ലാൻഡിങ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
Pages: [1]
View full version: ‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’: മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം