തഹാവുർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ; തീരുമാനം പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാനിരിക്കെ
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/2/24/tahawwur-hussain-rana.jpg?w=1120&h=583ഒട്ടാവ ∙ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ച് കാനഡ. ഫെബ്രുവരി 26ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് നീക്കം. ഭീകരവാദ ആരോപണങ്ങളല്ല, മറിച്ച് പൗരത്വത്തിനായി തെറ്റായ വിവരങ്ങൾ നൽകി എന്നതാണ് നടപടിക്ക് ആധാരം. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.
What you should read next
[*] ‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’: മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
രണ്ടായിരത്തിൽ പൗരത്വത്തിന് അപേക്ഷിക്കുമ്പോൾ കാനഡയിലെ താമസരേഖകളിൽ റാണ കൃത്രിമം കാണിച്ചതായി ഇമിഗ്രേഷൻ വിഭാഗം കണ്ടെത്തി. കാനഡയിൽ താമസിച്ചിരുന്നതായി അവകാശപ്പെട്ട സമയത്ത് റാണ ചിക്കാഗോയിൽ വ്യവസായം നടത്തുകയായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസാണ് കണ്ടെത്തിയത്. കേസ് ഇപ്പോൾ കാനഡയിലെ ഫെഡറൽ കോടതിയുടെ പരിഗണനയിലാണ്.
പൗരത്വം റദ്ദാക്കാനുള്ളനീക്കത്തെ റാണയുടെ അഭിഭാഷകർ കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. പാക്കിസ്ഥാൻ വംശജനായ തഹാവൂർ റാണ നിലവിൽ ഇന്ത്യയിൽ കസ്റ്റഡിയിലാണ്. യുഎസിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
JUST IN
[*]
17 MINUTES AGO റെയിൽവേയും 26 വിമാനത്താവളങ്ങളും സ്വകാര്യമേഖലയ്ക്ക്; സർക്കാർ ആസ്തി പണമാക്കൽ പദ്ധതിയുമായി വീണ്ടും കേന്ദ്രം, 17 ലക്ഷം കോടി ലക്ഷ്യം Business News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
25 MINUTES AGO തഹാവുർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ; തീരുമാനം പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാനിരിക്കെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
42 MINUTES AGO നേരത്തേ വരാമെന്ന് പറഞ്ഞു; വന്നത് ചേതനയില്ലാതെ: തീരാനഷ്ടമായി അഷ്റഫിന്റെ വേർപാട് Kozhikode
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Tahawwur Hussain Rana: The Canadian government has reportedly started proceedings to revoke the citizenship of 26/11 Mumbai terror attack mastermind Tahawwur Hussain Rana. The move comes ahead of Canadian Prime Minister Mark Carney\“s visit to India.
Pages:
[1]