‘തിരുത്തു വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല’: ഗവർണറുടെ നിർദേശം തള്ളി മുഖ്യമന്ത്രി
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/12/28/pinarayi-vijayan-cm-smile.jpg?w=1120&h=583തിരുവനന്തപുരം ∙ നയപ്രഖ്യാപന പ്രസംഗത്തില്‍ താന്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ തള്ളി. കരട് പ്രസംഗം നല്കിയപ്പോള് എന്തെങ്കിലും തിരുത്തു വേണമെന്ന് കത്ത് മുഖേനയോ നേരിട്ടോ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ സ്വയം തിരുത്തി വായിക്കുന്ന നടപടി ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
What you should read next
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഗവര്‍ണര്‍ വായിച്ച ഭാഗങ്ങള്‍ മാത്രമേ സഭാ രേഖകളില്‍ നയപ്രഖ്യാപനമായി ഉണ്ടാകാവൂ എന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് സ്പീക്കര്‍ സഭയുടെ പരിഗണനയ്ക്കു വിട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണറുടെ കത്തുകള്‍ പരിഗണിക്കേണ്ടതില്ലെന്ന് സഭ തീരുമാനിക്കുന്നതായി സ്പീക്കര്‍ പറഞ്ഞു. ഗവര്‍ണറുടെ നടപടി ഭരണഘടനാനുസൃതമല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
What you should read next
[*] തഹാവുർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ; തീരുമാനം പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാനിരിക്കെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഗവര്‍ണര്‍മാര്‍ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി ചുരുക്കി വായിക്കുന്ന രീതി മുന്‍പും ഉണ്ടായിട്ടുണ്ട്. ഗവര്‍ണറുടെ ഇപ്പോഴത്തെ ആവശ്യം അംഗീകരിച്ചാല്‍, മുന്‍ ഗവര്‍ണര്‍മാര്‍ സഭയില്‍ വായിച്ച ഭാഗങ്ങള്‍ മാത്രമേ സഭാരേഖകളില്‍ ഉണ്ടാകുമായിരുന്നുള്ളൂ. എന്നാല്‍ മന്ത്രിസഭ അംഗീകരിച്ച പ്രസംഗം അതേപടി സഭാരേഖകളില്‍ ചേര്‍ക്കുന്ന കീഴ്വഴക്കാമാണ് പിന്തുടര്ന്നു വന്നത്. അതു മാറ്റേണ്ട സാഹചര്യമില്ല. ആ സാഹചര്യത്തില്‍ ഗവര്‍ണര്‍ സ്പീക്കര്‍ക്കു നല്കിയ കത്തു പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
JUST IN
[*]
2 MINUTES AGO ‘തിരുത്തു വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല’: ഗവർണറുടെ നിർദേശം തള്ളി മുഖ്യമന്ത്രി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
40 MINUTES AGO റെയിൽവേയും 26 വിമാനത്താവളങ്ങളും സ്വകാര്യമേഖലയ്ക്ക്; സർക്കാർ ആസ്തി പണമാക്കൽ പദ്ധതിയുമായി വീണ്ടും കേന്ദ്രം, 17 ലക്ഷം കോടി ലക്ഷ്യം Business News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
48 MINUTES AGO തഹാവുർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ; തീരുമാനം പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാനിരിക്കെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Pinarayi Vijayan: Chief Minister Pinarayi Vijayan has rejected, in the Legislative Assembly, Governor Rajendra Arlekar\“s demand to remove the parts he had omitted from the policy address speech from the House records.
Pages:
[1]