ഭാവി കേരളത്തിന്റെ നയരേഖ ചര്‍ച്ച ചെയ്ത് മനോരമ ഇയര്‍ബുക്ക് കേരള ഡവലപ്മെന്റ് സമ്മിറ്റ്
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/24/yearbook-conclave-1.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440
തിരുവനന്തപുരം ∙ ഭാവി കേരളത്തിന്റെ നയരേഖ ചര്‍ച്ച ചെയ്യുന്ന മനോരമ ഇയര്‍ബുക്ക് കേരള ഡവലപ്മെന്റ് സമ്മിറ്റ് 2026, തമ്പാനൂരിലെ ഹോട്ടല്‍ ഡി മോറയില്‍ ആരംഭിച്ചു. വിവിധ സെഷനുകളിലായി മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും വികസന കാഴ്ചപ്പാടുകയും വെല്ലുവിളികളും ചര്‍ച്ച ചെയ്യും. രാവിലെ നടന്ന സെഷനുകളില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍, മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ് എംഎല്‍എ, എസ്സിഇആർടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്.കെ, നാറ്റ്പാക്ക് മുന്‍ ഡയറക്ടര്‍ ഡോ. ബി.ജി.ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440മനോരമ ഇയര്‍ബുക്ക് കേരള ഡവലപ്മെന്റ് സമ്മിറ്റിൽ നിന്ന്. (ചിത്രം∙ മനോരമ)
മന്ത്രിമാരായ പി.രാജീവ്, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ്, തിരു. കോര്പറേഷന് മേയര്‍ വി.വി.രാജേഷ്, തിരു. കോര്പറേഷന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.എസ്. ശബരീനാഥന്, ബിജെപി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍, എല്‍എസ്ജിഡി സെക്രട്ടറി ടി.വി. അനുപമ, ഇഎംസി ഡയറക്ടര്‍ ഡോ.ആര്. ഹരികുമാര്‍, വിഐഎസ്എല്‍ എംഡി ഡോ. ദിവ്യ എസ്. അയ്യര്‍, ഐബിഎസ് ഗ്രൂപ് എക്സിക്യുട്ടിവ് ചെയര്മാന് വി.കെ. മാത്യൂസ് എന്നിവര്‍ പങ്കെടുക്കും. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440മനോരമ ഇയര്‍ബുക്ക് കേരള ഡവലപ്മെന്റ് സമ്മിറ്റിൽ നിന്ന്. (ചിത്രം∙ മനോരമ)
ദക്ഷിണേന്ത്യയിലെ പ്രമുഖ ടിഎംടി നിര്‍മാതാക്കളായ കള്ളിയത്ത് ടിഎംടിയാണ് സമ്മിറ്റിന്റെ പ്രസന്റിങ് പാര്‍ട്നര്‍. സൈബര്‍ ഫൊറന്‍സിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആലിബൈ ഗ്ലോബലാണ് പവേഡ് ബൈ പാര്‍ട്നര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജവകുപ്പിനു കീഴിലുള്ള കേരള എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ പാര്‍ട്നറാണ്. ട്രാവല്‍ ടെക്നോളജി രംഗത്തിനാവശ്യമായ എഐ അധിഷ്ഠിത നൂതന സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ആഗോള സോഫ്റ്റവെയര്‍ കമ്പനിയായ ഐബിഎസ് സോഫ്റ്റവെയയറാണ് നോളജ് പാര്‍ട്നര്‍.
JUST IN
[*]
38 SECONDS AGO ഭാവി കേരളത്തിന്റെ നയരേഖ ചര്‍ച്ച ചെയ്ത് മനോരമ ഇയര്‍ബുക്ക് കേരള ഡവലപ്മെന്റ് സമ്മിറ്റ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
7 MINUTES AGO ഭൂമി വിതരണത്തിനുള്ള നറുക്കെടുപ്പ്: ചുവപ്പ് കുടത്തിലെ നറുക്ക് മുഴുവനും സിപിഎമ്മുകാർക്കെന്ന് പരാതി Malappuram
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
33 MINUTES AGO 46 കണ്ടെയ്നറുകൾ പിടിച്ചു; വെളിച്ചംകണ്ടത് ലോകോത്തര തട്ടിപ്പ്, ചൈനയുടെ ഐറ്റം, ഇറാനിൽ തിരിമറി, അഫ്ഗാന്റെ പേരിൽ ഇന്ത്യയിൽ Business News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Kerala Development Summit 2026, held at Hotel Di Monaco in Thampanoor, is discussing the future policy roadmap for Kerala. The summit features discussions on development visions and challenges by ministers, opposition leaders, and top officials.
Pages:
[1]