cy520520 Publish time 1 hour(s) ago

എസ്ഐആർ: അപ്രത്യക്ഷരായത് 85,000 ഫ്ലാറ്റ് വാസികൾ; കാരണം ‘നോ മാപ്പിങ്’ പ്രതിസന്ധി

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/12/24/voters-list-sir.jpg?w=1120&h=583



തിരുവനന്തപുരം ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) തലസ്ഥാന ജില്ലയിലെ തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ നഗരമണ്ഡലങ്ങളിൽ 1.61 ലക്ഷം വോട്ടർ അപ്രത്യക്ഷമായതിനു പിന്നിൽ നോ മാപ്പിങ് വിഭാഗത്തിലെ വോട്ടർമാരുടെ വർധനയെന്നു വ്യക്തമായി. കേരളത്തിൽ 2002ൽ എസ്ഐആർ നടന്ന പട്ടികയുമായി കൂട്ടിയിണക്കുന്ന വിവരങ്ങൾ ഇല്ലാത്തവരുടെ എണ്ണത്തിലെ വർധനയാണ് ഇത്രയധികം പേർ പുറത്താകാൻ കാരണമായത്.
What you should read next

[*] തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം: അമ്പരപ്പിച്ച് വോട്ടുചോർച്ച; മുന്നണികൾക്ക് ചങ്കിടിപ്പ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ദൂരദിക്കുകളിൽ നിന്നു നഗരങ്ങളിലേക്കു കുടിയേറുന്നവർ ഏറെയാകുമ്പോൾ ഇതു സംഭവിക്കാമെങ്കിലും തിരുവനന്തപുരം ജില്ലയിലെ ഈ മണ്ഡലങ്ങളിൽ സ്ഥിതി സംസ്ഥാനത്താകെയുള്ളതിലും വ്യത്യസ്തമായിരുന്നുവെന്നാണു സൂചന. ഇതിൽ വട്ടിയൂർക്കാവിലായിരുന്നു കൂടുതൽ പേർ; 42,506. തിരുവനന്തപുരം മണ്ഡലത്തിൽ 36,258 പേരെയും നേമത്ത് 36,262 പേരെയും കഴക്കൂട്ടത്ത് 34,538 പേരെയും ഇങ്ങനെ എസ്ഐആറിന്റെ ഭാഗമാ വിവരശേഖരണത്തിനിടെ കണ്ടെത്തി.

മുൻകാലങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ, ഈ മണ്ഡലങ്ങളിൽ എത്തി താമസമായവർക്ക് തദ്ദേശ ജനപ്രതിനിധികളുടെ ശുപാർശയോടെ കോർപറേഷൻ നൽകിയ റസിഡൻസ് സർട്ടിഫിക്കറ്റുകളാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ രേഖയായത്. ഇവരിൽ ചിലരെങ്കിലും ദൂരജില്ലകളിലെ സ്ഥിരതാമസക്കാരായിരുന്നു.
What you should read next

[*] ലൈംഗികാതിക്രമക്കേസ്: സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി, പാസ്‌പോര്‍ട്ട് നല്‍കി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


എസ്ഐആറിന്റെ ഭാഗമായി രേഖകൾ സമർപ്പിക്കുന്നതും മാപ്പിങ്ങും നിർബന്ധമായതോടെ ഇവരെ ഒഴിവാക്കാൻ ബൂത്ത് ലവൽ ഓഫിസർമാർ നിർബന്ധിതരായി. പലരെയും കണ്ടെത്താനുമായില്ല. ഫ്ലാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും താമസക്കാരായിരുന്ന എ‍ൺപത്തിയ്യായിരം പേരെയെങ്കിലും കണ്ടെത്താനായില്ല. ഓരോ മണ്ഡലത്തലിലും ഇത്തരക്കാരുടെ എണ്ണം ഇരുപതിനായിരത്തിലേറെയായിരുന്നുവെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, വോട്ടർമാർ അപ്രത്യക്ഷമായ വിവരം പുറത്തുവന്നതോടെ 4 മണ്ഡലങ്ങളിലും വീണ്ടും വോട്ടർമാരെ ചേർക്കാൻ മൂന്നു മുന്നണികളും മത്സരിച്ചു രംഗത്തിറങ്ങിയിട്ടുണ്ട്. ADVERTISEMENT GO AD-FREE

വടക്കൻ ജില്ലകളിൽ കൂടി

സംസ്ഥാനത്ത് 140 മണ്ഡലങ്ങളിൽ 95ലും എസ്ഐആറിന്റെ ഭാഗമായ വോട്ടർമാർ കുറഞ്ഞപ്പോൾ 46 മണ്ഡലങ്ങളിൽ വർധനയുണ്ടായി എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വടക്കൻ ജില്ലകളിലാണ് വർധന രേഖപ്പെടുത്തിയ മണ്ഡലങ്ങൾ. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും വോട്ടർമാർ കൂടി. മലപ്പുറത്തെ വേങ്ങരായിലാണ് ഏറ്റവും കൂടുതൽ വർധന; 19,297 വോട്ടർമാർ. ജില്ലയിലെ തിരൂരാണ് രണ്ടാമത്; 18639 പേർ.
JUST IN

[*]
6 MINUTES AGO എസ്ഐആർ: അപ്രത്യക്ഷരായത് 85,000 ഫ്ലാറ്റ് വാസികൾ; കാരണം ‘നോ മാപ്പിങ്’ പ്രതിസന്ധി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
7 MINUTES AGO സർവം ‘മായ’ ആയിരുന്നില്ല ഉച്ചകോടി; അംബാനിയും ടാറ്റയും കൂട്ടിന്, ‘എഐ പവർ’ കൂട്ടാൻ കോടികളിറക്കി കേന്ദ്രം; കേരളത്തിനും നേട്ടം കൊയ്യാം News +

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
14 MINUTES AGO Live സ്ത്രീശക്തി ലോട്ടറി SS-508 ഒന്നാം സമ്മാനം SB 543647 എന്ന നമ്പരിന്: Sthree Sakthi Lottery SS-508 Results Kerala Lottery Results

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Special Intensive Revision: It has become clear that the disappearance of 1.61 lakh voters in the urban constituencies of Thiruvananthapuram, Vattiyoorkavu, Nemom, and Kazhakkoottam in the capital district during the Comprehensive Voter List Revision (SIR) is due to an increase in voters in the \“no mapping\“ category.
Pages: [1]
View full version: എസ്ഐആർ: അപ്രത്യക്ഷരായത് 85,000 ഫ്ലാറ്റ് വാസികൾ; കാരണം ‘നോ മാപ്പിങ്’ പ്രതിസന്ധി