ഇന്ത്യൻ യുവാവിനെ കാനഡ നാടുകടത്തി
https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/us/images/2026/2/24/indian-man-deported-from-canada-in-theft-case.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg
സറേ∙ മോഷണക്കേസിൽ പ്രതിയായ ഇന്ത്യക്കാരനെ കാനഡയിൽ നിന്ന് നാടുകടത്തി. ലവ്ബീർ സിങ്ങിനെയാണ് (22) ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് സറേ പൊലീസ് സർവീസ് ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ കാനഡ ബോർഡർ സർവീസസ് ഏജൻസിയുമായി (സിബിഎസ്എ) പങ്കുവെക്കുകയായിരുന്നു. കുടിയേറ്റ അന്വേഷണത്തെ തുടർന്ന് പ്രതിയെ ഇന്ത്യയിലേക്ക് നാടുകടത്തി.
What you should read next
[*] മലയാളി വനിത യുഎഇയിൽ പിടിയിലായത് സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിൽ പോയപ്പോൾ; പ്രതിസന്ധിയിലായ പ്രവാസം, കണ്ണീർ ദിനങ്ങൾ Gulf News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ക്രിമിനൽ പ്രവർത്തനങ്ങളിൽ കുറ്റാരോപിതരായ പൗരന്മാരെ തിരികെ രാജ്യത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹകരിക്കുമെന്ന് ഇന്ത്യൻ അധികൃതർ അറിയിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബറിൽ ഒന്റാറിയോ, ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട എന്നീ പ്രവിശ്യകളിലായി നടന്ന കൊള്ളയും അക്രമവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി എഡ്മണ്ടനിൽ നിന്ന് അറസ്റ്റ് ചെയ്ത മറ്റൊരു ഇന്ത്യക്കാരനായ അർഷ്ദീപ് സിങ്ങിനെയും കാനഡയിൽ നിന്ന് പുറത്താക്കിയിരുന്നു.
ബ്രിട്ടിഷ് കൊളംബിയയിലെ ലോവർ മെയിൻലാൻഡ് മേഖലയിലെ പട്ടണത്തിൽ മോഷണവുമായി ബന്ധപ്പെട്ട അഞ്ച് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ഹർജോത് സിങ്, തരൺവീർ സിങ്, ദയാജിത് സിങ് ബില്ലിങ്, ഹർഷ്ദീപ് സിങ്, ഹൻസ്പ്രീത് സിങ് എന്നിവരാണ് അറസ്റ്റിലായത്.English Summary:
Indian Man Deported from Canada in Theft Case
Pages:
[1]