Chikheang Publish time 1 hour(s) ago

പിഎസ്‌സി പരീക്ഷയ്ക്കുള്ള പ്രായപരിധി ഉയർത്തി; ജനറൽ വിഭാഗത്തിന് 40, എസ്‌‌സി എസ്ടി 45

https://img-mm.manoramaonline.com/content/dam/mm/mo/district-news/kollam/images/2025/7/6/psc-office.jpg?w=1120&h=583



തിരുവനന്തപുരം∙ പിഎസ്‌സി നിയമനങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സാക്കി ഉയര്‍ത്തി. നിലവില്‍ 36 വയസ്സായിരുന്നു പ്രായപരിധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. ഒബിസി സംവരണ വിഭാഗങ്ങള്‍ക്ക് 43 വയസ്സുവരെയും എസ്‌‌സി എസ്ടി വിഭാഗത്തിന് 45 വയസ്സുവരെയും അപേക്ഷിക്കാം.
What you should read next

[*] പി. ജയരാജൻ പയ്യന്നൂരിൽ മത്സരിക്കുമോ? കുഞ്ഞികൃഷ്ണന്റെ വീട്ടിൽ സന്ദർശനം സൂചന; ചരടു വലിച്ച് പിജെ ആർമി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഉദ്യോഗാര്‍ഥികളുടെ ഏറെക്കാലത്തെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വരുമ്പോള്‍ 56 വയസ്സായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. പിഎസ്‌സി വഴി അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം 2013 ഏപ്രില്‍ ഒന്നിന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി വര്‍ധിപ്പിച്ചിരുന്നു.
What you should read next

[*] കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


എന്നാല്‍, പിഎസ്‌സി വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസ്സായി തരുടരുകയായിരുന്നു. ഇതാണ് ഇപ്പോള്‍ 40 ആയി വര്‍ധിപ്പിച്ചിരിക്കുന്നത്. തെലങ്കാന (46), ഗോവ (45), ആന്ധ്രാപ്രദേശ് (42), ഒഡീഷ (42), ഹരിയാന (42), ഉത്തരാഖണ്ഡ് (42), ഛത്തീസ്ഗഢ് (40), മധ്യപ്രദേശ് (40), ഉത്തര്‍പ്രദേശ് (40) എന്നിങ്ങനെയാണ് പ്രായപരിധി.
JUST IN

[*]
6 MINUTES AGO ‘ദ് കേരള സ്റ്റോറി 2’ കാണാൻ ഹൈക്കോടതി; സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി - ഇന്നത്തെ പ്രധാന വാർത്തകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
9 MINUTES AGO പി. ജയരാജൻ പയ്യന്നൂരിൽ മത്സരിക്കുമോ? കുഞ്ഞികൃഷ്ണന്റെ വീട്ടിൽ സന്ദർശനം സൂചന; ചരടു വലിച്ച് പിജെ ആർമി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
12 MINUTES AGO Live പിഎസ്‌സി പരീക്ഷയ്ക്കുള്ള പ്രായപരിധി ഉയർത്തി; ജനറൽ വിഭാഗത്തിന് 40, എസ്‌‌സി എസ്ടി 45 Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
PSC Age Limit: One can apply for Public Service Commission (PSC) notifications up to the age of 40. This provides a significant opportunity for many aspirants seeking stable government jobs in Kerala.
Pages: [1]
View full version: പിഎസ്‌സി പരീക്ഷയ്ക്കുള്ള പ്രായപരിധി ഉയർത്തി; ജനറൽ വിഭാഗത്തിന് 40, എസ്‌‌സി എസ്ടി 45