ജെ.ബി.കോശി കമ്മിഷന്‍ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇളവ്
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/2/7/secretariat.jpg?w=1120&h=583തിരുവനന്തപുരം∙ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശുപാര്‍ശകള്‍ക്ക് പുറമേ 32 എണ്ണത്തില്‍ കൂടി ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
What you should read next
[*] ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിച്ചു; റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം നൽകണം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
1947 നു മുന്‍പ് ലത്തീന്‍ കത്തോലിക്കാ വിശ്വാസികളായി ചേര്‍ന്നവര്‍ക്കും അവരുടെ പിന്‍തലമുറക്കാര്‍ക്കും മാത്രമേ ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീയമാണെന്ന് സർക്കാർ വിലയിരുത്തി. അതിനാൽ ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് റവന്യു അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ രേഖയായി പരിഗണിക്കും. വില്ലേജ് ഓഫിസര്‍ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. 1947 എന്ന വര്‍ഷം ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
What you should read next
[*] ‘മുഖ്യമന്ത്രിയുടെ ഓഫിസ് ചട്ടങ്ങൾ ലംഘിച്ചു’; ‘സ്പാർക്’ ഡാറ്റ ഉപയോഗിച്ചതിനെതിരെ ഹർജി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
∙ പ്രധാന തീരുമാനങ്ങള്‍:
ഗവണ്‍മെന്റ് ഗ്രാന്റായി ഓര്‍ഫനേജുകള്‍ക്കും അന്തേവാസികള്‍ക്കും നല്‍കി വന്ന തുക ആനുപാതികമായി വര്‍ധിപ്പിച്ച് 1,100 രൂപയില്‍ നിന്ന്1,375 രൂപയിലേക്ക് ഉയര്‍ത്തി.ADVERTISEMENT Go AD-FREE
ഒഇസി ലിസ്റ്റില്‍ഉള്‍പ്പെടുന്നതിനാല്‍ ജാതി അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്‌റ്റൈപ്പന്റും ലംപ്‌സം ഗ്രാന്റും സ്‌കോളര്‍ഷിപ്പ് അല്ല എന്നു വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കും.
What you should read next
[*] India File മാംസ വിൽപന തടഞ്ഞ ബിഹാറും ജാതിയില്ലാത്ത സൗന്ദല ഗ്രാമവും; രാഷ്ട്രീയ ഭക്ഷണത്തിൽ അരുചി കലരുമ്പോൾ നാം എന്തു കഴിക്കും...! Opinion And Analysis
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഭാവിയില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേരു നല്‍കാന്‍ പാടില്ല. കണ്ണൂരും ഇടുക്കിയിലും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലും എറണാകുളത്തും, തിരുവനന്തപുരത്തുമുള്ള തീരപ്രദേശങ്ങളിലും മത്സര പരീക്ഷകള്‍ക്കും വിവിധ കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷകള്‍ മുതലായവയ്ക്ക് സൗജന്യ പരിശീലനം നല്‍കുന്ന ട്രെയിനിങ് ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കും. ADVERTISEMENT Go AD-FREE
പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷന് കണ്ണൂര്‍ ജില്ലയില്‍ ഓഫിസ് ആരംഭിക്കും. കമ്മ്യൂണിറ്റി ക്വോട്ടയിലെ സീറ്റുകളില്‍ മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്ന ഇ–ഗ്രാന്റ് സ്‌കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിച്ചു നല്‍കും.
JUST IN
[*]
57 SECONDS AGO ജെ.ബി.കോശി കമ്മിഷന്‍ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇളവ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
29 MINUTES AGO കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം; വേലിയേറ്റ സമയത്ത് ഒഴുകിവന്നു? Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
38 MINUTES AGO ടാറ്റയിൽ വീണ്ടും പടലപ്പിണക്കം? ചന്ദ്രശേഖരന്‍റെ പുനർനിയമനം വൈകും, നോയൽ ടാറ്റയ്ക്ക് എതിര്‍പ്പ്? Business News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Kerala Cabinet Approves J.B. Koshy Report: The J.B. Koshy Commission report has been approved in principle by the Kerala cabinet, which has also decided to officially publish the findings. This approval brings several key changes, including the relaxation of rules for obtaining a Latin Catholic community certificate by removing the 1947 cut-off date.
Pages:
[1]