തൊഴിലാളികളുടെ ശബ്ദമില്ല, ലോറികളുടെ ഹോണടികളില്ല; നിശ്ശബ്ദമായി വലിയങ്ങാടി
https://img-mm.manoramaonline.com/content/dam/mm/mo/district-news/kozhikode/images/2026/2/25/valiyangadi.jpg?w=1120&h=583കോഴിക്കോട് ∙ വലിയങ്ങാടി ഇന്നലെ നിശ്ശബ്ദമായിരുന്നു. തൊഴിലാളികളുടെ ശബ്ദമില്ല.. ലോറികളുടെ ഹോണടികളില്ല. ചാക്കുകെട്ടുകൾ ഇറക്കുന്നതിന്റെ താളമില്ല. നാലു ജീവനുകൾ പൊലിഞ്ഞതിന്റെ വേദന വലിയങ്ങാടിയുടെ ആകാശത്തെ മൂടിനിൽക്കുകയായിരുന്നു. തങ്ങളുടെ കൂടെ ജോലി ചെയ്ത് കുടുംബം പുലർത്തിയ നാലുപേർക്കുവേണ്ടി ഇന്നലെ വലിയങ്ങാടി അടച്ചിട്ട് ദുഃഖാചരണം നടത്തുകയായിരുന്നു.
പഴയ പാസ്പോർട്ട് ഓഫിസ് കെട്ടിടത്തിനുമുന്നിൽ സമീനമോൾ എന്ന മിനി ലോറി വിറങ്ങലിച്ചു നിൽക്കുകയാണ്. അത്തോളിയിൽനിന്ന് ഈ ലോറി ഓടിച്ച് ഇവിടെ കൊണ്ടുവന്നു നിർത്തിയത് ഉടമയും ഡ്രൈവറുമായ ബഷീറാണ്. എൻജിന്റെ ചൂടാറുംമുൻപേ ദുരന്തത്തിൽ ബഷീർ പിടഞ്ഞുവീണു. തിരികെ കൊണ്ടുപോവാൻ ആളില്ലാതെ ആ ലോറി അവിടെ കിടക്കുകയാണ്. English Summary:
Valiyanganadi in Kozhikode observed a somber silence yesterday, mourning the loss of four lives. This poignant shutdown, organized by the workers, reflected the deep sorrow felt by the community for their colleagues who perished.
Pages:
[1]