തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള പ്രചരണങ്ങൾ, സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ആക്‌ഷൻ കമ്മിറ്റി
https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2026/2/17/mananthavady-medical-college-land.jpg?w=1120&h=583കൽപറ്റ ∙ വയനാട് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വഞ്ചിക്കുകയും ആണെന്ന് മെഡിക്കൽ കോളജ് ആക് ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. വിഷയത്തിൽ സത്യസന്ധത പുലർത്തുന്നില്ല. മാനന്തവാടി അമ്പുകുത്തിയിലെ 28 ഏക്കർ വനഭൂമി മെഡിക്കൽ കോളജിനായി വിട്ടു നൽകുന്നതിനു പകരം ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട് റവന്യു സെക്രട്ടറി എം.ജി.രാജമാണിക്യം 15നു പുറപ്പെടുവിച്ച ഉത്തരവിൽ പുതുമയൊന്നും ഇല്ല.
അമ്പുകുത്തിയിലെ 28 ഏക്കർ വനഭൂമി മെഡിക്കൽ കോളജിനു ലഭ്യമാക്കുന്നതിനു കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെ എല്ലാം ശരിയായി എന്ന നിലയ്ക്ക് സർക്കാർ നിരന്തരം നടത്തുന്ന പ്രചരണങ്ങൾ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ്. ഒരു സാധാരണ ആശുപത്രിക്ക് വേണ്ട എക്സ്-റേ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതു പോലും വലിയ കാര്യമാണെന്ന തരത്തിൽ പ്രചരപ്പിക്കുന്നത്. ക്രിയാത്മകമായ എന്തെങ്കിലും വയനാട് മെഡിക്കൽ കോളജിനായി ചെയ്യണമെന്നു ഉദ്ദേശം സർക്കാരിന് ഉണ്ടായിരുന്നെങ്കിൽ സംസ്ഥാന ബജറ്റിൽ ഇതിനായി തുക വകയിരുത്തുമായിരുന്നു, കമ്മിറ്റി ആരോപിച്ചു.
അമ്പുകുത്തിയിലെ വനഭൂമി വിട്ടു നൽകുന്നതിനു പകരമായി പരിഹാര വനവൽക്കരണത്തിനു വനം വകുപ്പിനു വിട്ടു നൽകാൻ ഉത്തരവായത് നൂൽപുഴ വില്ലേജിലെ മുത്തങ്ങ, ബത്തേരി റേഞ്ചുകളിൽ നിന്നും റീ ബിൽഡ് കേരള ഡവലപ്മെന്റ് പ്രോഗ്രാം പ്രകാരം ഏറ്റെടുത്ത 8.9730 ഹെക്ടർ ഭൂമിയും കാപ്പാട് നിന്നുള്ള 2.3477 ഹെക്ടർ ഭൂമിയുമാണ്. ഇതിൽ നൂൽപുഴ പഞ്ചായത്തിലെ ഭൂമി കൈമാറുന്നതിനെതിരെ പഞ്ചായത്ത് എതിർപ്പുമായി രംഗത്ത് എത്തി. ഈ ഭൂമി മെഡിക്കൽ കോളജിന് വിട്ടുതരുന്ന ഭൂമിക്ക് പകരമായി നൽകുന്നതാണെന്ന സർക്കാർ ഭാഷ്യത്തിന് അടിസ്ഥാനമില്ല. റീ ബിൽഡ് കേരള പ്രകാരം ഏറ്റെടുത്ത ഭൂമി സ്വാഭാവിക വനം ആക്കുന്നതിനായി വനംവകുപ്പിനു കൈമാറേണ്ട ഭൂമി തന്നെയാണ്. ഈ കാര്യത്തിൽ സർക്കാർ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
കെ.എൻ.പ്രേമലത അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.പി.എൽദോ, ചെയർമാൻ ഡോ.എം.ബാലകൃഷ്ണൻ, കെ.വി. ഗോകുൽദാസ്, സി.എച്ച്.സജിത് കുമാർ എന്നിവർ പ്രസംഗിച്ചു. 27ന് ജില്ലയിൽ ബോധവൽക്കരണ പ്രചരണജാഥ നടത്തും. ADVERTISEMENT Go AD-FREE English Summary:
The Wayanad Medical College land issue has intensified, with the Action Committee accusing the government of deliberately misleading the public about land allocation for the proposed college. The committee alleges that the government\“s claims are a baseless deception aimed at the upcoming elections and has called for an end to the charade.
Pages:
[1]