cy520520 Publish time 1 hour(s) ago

പുതുക്കാൻ പൊളിച്ചു; കൊല്ലം പത്തായിട്ടും പണി തുടങ്ങാതെ ചന്തക്കുന്ന് സ്റ്റാൻഡ്

https://img-mm.manoramaonline.com/content/dam/mm/mo/district-news/malappuram/images/2026/2/25/municipal-bus-stand-nilambur.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg



നിലമ്പൂർ ∙ വേഗം പൊളിച്ചുനീക്കി, പുതിയത് പണിയാൻ ബുദ്ധിമുട്ടുന്നു – ഇങ്ങനെയൊരു കടംകഥ ചോദിച്ചാൽ ഇവിടെയുള്ള ഏതു കുട്ടിയും ഉത്തരം പറയും– ചന്തക്കുന്ന് നഗരസഭാ ബസ് സ്റ്റാൻഡ് എന്ന്. ഉടൻ പണിയും എന്ന വാഗ്ദാനം നൽകി 2018ൽ സ്റ്റാൻഡ് പൊളിച്ചുനീക്കിയതാണ്. വർഷം 8 കഴിഞ്ഞിട്ടും പണി തുടങ്ങാനായില്ല. യാത്രക്കാർ വെയിലും മഴയും സഹിക്കാൻ തുടങ്ങിയിട്ട് ഇത്രയും വർഷം പിന്നിടുകയാണ്. രാഷ്ട്രീയ വടംവലി വികസനം എങ്ങനെ തടസ്സപ്പെടുത്താമെന്നതിന്റെ ഉദാഹരണം കൂടിയാണ് ചന്തക്കുന്ന് ബസ് സ്റ്റാൻഡ്. 1970കളുടെ തുടക്കത്തിലാണ് ചന്തക്കുന്നിൽ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമിച്ചത്. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgതിരുവാലി അങ്ങാടി.

ബലക്ഷയം വന്ന് കോൺക്രീറ്റ് അടർന്നുവീഴാൻ തുടങ്ങി. 2018ൽ യുഡിഎഫ് ഭരണസമിതി സ്റ്റാൻഡ് പൊളിച്ചുമാറ്റി. പക്ഷേ ഡിപിആർ തയാറാക്കാൻ ചുമതലപ്പെടുത്തിയ എൻജിനീയർ മരിച്ചതും കോവിഡ് ലോക്ഡൗണുമെല്ലാം തടസ്സമായി.2020ൽ ഭരണസമിതിയുടെ കാലാവധി തീരാനിരിക്കെ നിർദിഷ്ട സ്റ്റാൻഡിന്റെ പ്ലാനും എസ്റ്റിമേറ്റും തയാറായി. 12 കോടി രൂപ ചെലവ്. 8 കോടി വായ്പയെടുക്കാൻ തീരുമാനിച്ചു. സ്റ്റാൻഡിന്റെ ത്രിമാന വിഡിയോ പ്രകാശനം നടത്തി.തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നത് എൽഡിഎഫ് ആണ്. പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം ചന്തക്കുന്ന് ബസ് സ്റ്റാൻഡ് തന്നെ. യുഡിഎഫിന്റെ കാലത്ത് തയാറാക്കിയ പ്ലാനും എസ്റ്റിമേറ്റും ഉപേക്ഷിച്ചു. വായ്പ എടുത്ത് നിർമിക്കണോ, ബിഒടി വ്യവസ്ഥയിൽ വേണോ എന്നിങ്ങനെ ചർച്ച നീണ്ടു.ഡിപിആർ തയാറാക്കാൻ മറ്റാെരു സ്ഥാപനത്തെ ചുമതലപ്പെടുത്തി. 10 കോടി രൂപ എസ്റ്റിമേറ്റ്. 50 ലക്ഷം രൂപ തനത് ഫണ്ടിൽനിന്ന് നീക്കിവച്ചു. പൊതുമേഖലാ സ്ഥാപനമായ സിൽക്കിന് കരാർ നൽകിയെന്നു പറയുന്നു. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgപോരൂർ പഞ്ചായത്ത് ആസ്ഥാനമായ ചെറുകോട് ടൗൺ.

ഭരണസമിതിയുടെ കാലാവധി തീരാൻ ദിവസങ്ങൾ ശേഷിക്കെ 5 കോടി രൂപയുടെ ഒന്നാംഘട്ടത്തിന് തറക്കല്ലിട്ടു. പണി ഒന്നും നടന്നില്ല.വീണ്ടും തിരഞ്ഞെടുപ്പു വന്നു. വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വന്നു. എൽഡിഎഫ് ഭരണസമിതിയുടെ ഡിപിആർ പരിശോധിച്ചു. ടൗൺ പ്ലാനറുടെ അനുമതിയില്ലെന്ന് കണ്ടെത്തിയതായി പറയുന്നു. സ്റ്റാൻഡിന് നീക്കിവച്ചതിൽ 49 ലക്ഷം രൂപ വകമാറ്റിതായും പറയുന്നു.അതിനിടെ ഡിപിആറിൽ കോപ്പിയടി വിവാദം കനത്തു. യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് താൻ സമർപ്പിച്ച ഡിപിആറിന് എൽഡിഎഫ് അംഗീകരിച്ച ഡിപിആറുമായി സമാനതകളുണ്ടെന്ന് എൻജിനീയർ നഗരസഭയ്ക്ക് പരാതി നൽകി. തുടർന്ന് ഭരണസമിതി അന്വേഷണത്തിന് സബ് കമ്മിറ്റിയെ വച്ചു. തെളിവെടുപ്പിൽ പരാതിക്കാരൻ ഹാജരായി. എതിർകക്ഷിയായ എൻജിനീയർ എത്തിയില്ല. അതിനിടെ എൽഡിഎഫ് ഭരണകാലത്ത് സ്റ്റാൻഡിന്റെ മധ്യത്തിൽ യാത്രക്കാർക്ക് വേണ്ടി നിർമിച്ച ഷെൽറ്റർ ഈയിടെ പൊളിച്ചു. അരികിലേക്കു മാറ്റി കൂടുതൽ വിശാലമായി ഷെഡ് ഉണ്ടാക്കാനാണെന്നാണ് പറഞ്ഞത്. ഇതുവരെ പണി തുടങ്ങിയില്ല. സ്റ്റാൻഡിൽ ദിവസം 200 ബസുകൾ കയറി ഇറങ്ങുന്നു. വിദ്യാർഥികൾ ഉൾപ്പെടെ അയ്യായിരത്തോളം യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റാൻഡ് ആണിത്.

സ്റ്റാൻഡ് സ്വപ്നവുമായി ചെറുകോടും തിരുവാലിയും
വണ്ടൂർ ∙ തിരക്കേറിയ സംസ്ഥാന പാതയോരത്താണു പോരൂർ പഞ്ചായത്ത് ആസ്ഥാനമായ ചെറുകോട്. ചെറുകോട് ജംക്‌ഷനിൽനിന്ന് നിയോജകമണ്ഡല ആസ്ഥാനമായ വണ്ടൂരിലേക്കും പാണ്ടിക്കാട്ടേക്കും ചാത്തങ്ങോട്ടുപുറം കുട്ടിപ്പാറ വഴി മഞ്ചേരിയിലേക്കും റെയിൽവേ സ്റ്റേഷനുകളുള്ള വാണിയമ്പലത്തേക്കും തൊടികപ്പുലത്തേക്കുമൊക്കെ ബസുകളുണ്ട്. എന്നാൽ, പഞ്ചായത്തിൽ ഒരു ബസ് സ്റ്റാൻഡ് ഇതുവരെ യാഥാർഥ്യമായില്ല. ADVERTISEMENT Go AD-FREE

വണ്ടൂർ – കാരക്കുന്ന് റോഡിലെ പ്രധാന ടൗണാണ് തിരുവാലി പഞ്ചായത്ത് ആസ്ഥാനമായ തിരുവാലി. ഇവിടെയും ബസ് സ്റ്റാൻ‍ഡ് ഇല്ല. വണ്ടൂരിൽനിന്നും കാളികാവിൽനിന്നും തിരുവാലി വഴി മഞ്ചേരിയിലേക്ക് ഒട്ടേറെ ബസുകളുണ്ട്. തിരുവാലി – എടവണ്ണ വഴി അരീക്കോട്ടേക്കും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ബസുകളുണ്ട്. തിരുവാലി – കോട്ടോല റോഡ് സംസ്ഥാന പാതയിലെത്താനും നിലമ്പൂരിലെത്താനുമുള്ള എളുപ്പവഴിയാണ്. ചാത്തക്കാട് വഴി എളങ്കൂറിലേക്കും ബസ് ഓടുന്നു. ജില്ലയുടെ കിഴക്കൻ പ്രദേശത്തിന്റെ വ്യവസായ തലസ്ഥാനമെന്ന നിലയിൽ പോലും ഉയർന്നുവരുന്ന അങ്ങാടിയാണു തിരുവാലി. പേരെടുത്ത ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളും സംരംഭങ്ങളും ഇവിടെയുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ തിരുവാലിയിലും ബസ് സ്റ്റാൻഡ് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.

ഗ്രാമപാതകൾ വികസിച്ചതോടെ ഉൾഗ്രാമങ്ങളിലേക്കുവരെ ഇപ്പോൾ ബസുണ്ട്. മിനിബസുകൾ തലങ്ങും വിലങ്ങുമോടുന്നുണ്ട്. ബസ് സർവീസ് ഓപ്പറേഷൻ കേന്ദ്രം മാത്രമല്ല, ഒരു പ്രദേശത്തിന്റെ വികസന അടയാളം കൂടിയാണ് ബസ് സ്റ്റാൻഡുകൾ. സ്റ്റാൻഡുകളോടനുബന്ധിച്ചു നിർമിക്കുന്ന വ്യാപാര കെട്ടിടങ്ങളിൽനിന്ന് പഞ്ചായത്തിനു വരുമാനവും ലഭിക്കും. യാത്രക്കാർക്കു വിശ്രമകേന്ദ്രം, ശുചിമുറി, ലഘുഭക്ഷണശാല തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്താനുമാകും. ADVERTISEMENT Go AD-FREE English Summary:
The Nilambur Chanthakunnu bus stand\“s reconstruction has been stalled since its demolition in 2018 due to political infighting, leaving thousands of daily commuters without a proper facility. Meanwhile, the developing towns of Cherukode and Thiruvali also lack essential bus stands, highlighting a broader issue of infrastructure neglect in the region.
Pages: [1]
View full version: പുതുക്കാൻ പൊളിച്ചു; കൊല്ലം പത്തായിട്ടും പണി തുടങ്ങാതെ ചന്തക്കുന്ന് സ്റ്റാൻഡ്