LHC0088 Publish time 1 hour(s) ago

വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; നെറ്റിയിലും താടിയിലും മുറിവ്, ദുരൂഹത

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/25/sreenanda.jpg?w=1120&h=583



കോഴിക്കോട് ∙ കൊയിലാണ്ടി പൊയിൽകാവിൽ കോളജ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽ കുമാർ, ലിസി (ഷീബ) ദമ്പതികളുടെ മകൾ ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർഥിയാണ്.
What you should read next

[*] അമ്മയുടെ മൃതദേഹം മകൻ അടുക്കളയിൽ കുഴിച്ചിട്ടു; അടുപ്പുകല്ല് മുകളിൽവച്ചു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെ കോളജിൽനിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്ത് കാണാൻ മാതാപിതാക്കൾ വിളിച്ചെങ്കിലും പോയില്ല. പിന്നീട് വീട്ടിലെത്തിയ പിതാവാണ് വീട് അകത്തുനിന്നു പൂട്ടിയ നിലയിൽ കണ്ടത്. ജനലിലൂടെ നോക്കിയപ്പോൾ മകൾ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ട പിതാവ് സമീപവാസിക്കൊപ്പം വാതിൽ തകർത്ത് വീട്ടിനുള്ളിൽ കയറി. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
What you should read next

[*] സുധയ്ക്ക് ആത്മഹത്യാപ്രവണ‌ത; കബളിപ്പിക്കാൻ മൃതദേഹം ട്രാക്കിലിട്ടു, എല്ലാം കണ്ട് സിസിടിവി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ശ്രീനന്ദയുടെ നെറ്റിയിലും താടിയിലും മുറിവുള്ളതാണ് ദുരൂഹത ഉയർത്തുന്നത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൊയിലാണ്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) ADVERTISEMENT Go AD-FREE
JUST IN

[*]
50 SECONDS AGO വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; നെറ്റിയിലും താടിയിലും മുറിവ്, ദുരൂഹത Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
11 MINUTES AGO സംസ്ഥാനം കേരളം പേരുമാറ്റുമ്പോൾ തരൂർ പറയുന്നു: നല്ലത്; പക്ഷേ, ഈ പദങ്ങൾക്ക് ഇനിയെന്തു സംഭവിക്കും? Thiruvananthapuram

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
28 MINUTES AGO ഹസ്രത്ത് നിസാമുദ്ദീൻ, അമൃത് ഭാരത്, അന്ത്യോദയ എക്സ്പ്രസ് ട്രെയിനുകൾക്ക് കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ Thiruvananthapuram

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Student Found Hanging Inside House: A college student, Sreenanda, was found dead in her home in Poyilkavu. The death of the 21-year-old final-year psychology student has raised suspicions due to visible injuries.
Pages: [1]
View full version: വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; നെറ്റിയിലും താടിയിലും മുറിവ്, ദുരൂഹത