Chikheang Publish time 1 hour(s) ago

ചാകര പോലെ മത്സ്യം നിറഞ്ഞു; പൂഴി നുള്ളി ഇട്ടാൽ നിലത്തു വീഴാത്ത തരത്തിൽ മത്സ്യം വാങ്ങാൻ ആളുകളുടെ തിക്കും തിരക്കും

https://img-mm.manoramaonline.com/content/dam/mm/mo/district-news/kollam/images/2026/2/25/chirakkara-fish-market-festival.jpg?w=1120&h=583



ചാത്തന്നൂർ ∙ ചാകര പോലെ മത്സ്യം നിറഞ്ഞു; പൂഴി നുള്ളി ഇട്ടാൽ നിലത്തു വീഴാത്ത തരത്തിൽ മത്സ്യം വാങ്ങാൻ ആളുകളുടെ തിക്കും തിരക്കും. ചിറക്കര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ ചരിത്ര പ്രസിദ്ധമായ മത്സ്യച്ചന്തയിലെ ‘റിയൽ സ്റ്റോറി’ ആണിത്. ഉണ്ണിനീലി സന്ദേശത്തിൽ ഉൾപ്പെടെ പ്രതിപാദിച്ചിട്ടുള്ള ചിറക്കര ക്ഷേത്രത്തിലെ കുംഭ ഭരണി – കാർത്തിക ഉത്സവത്തിന്റെ ഭാഗമായ ഉത്സവച്ചന്തയിൽ ആണു കടൽ ഇളകി വന്നതുപോലെ മത്സ്യം വാങ്ങാൻ ആയിരങ്ങൾ എത്തിയത്. വർഷത്തിൽ ഒരു ദിവസം മാത്രമാണ് ഈ മത്സ്യച്ചന്ത. കാർത്തിക ഉത്സവത്തിനു ഉച്ച വരെയാണ് മത്സ്യക്കച്ചവടം. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി ഇരുനൂറിലേറെ കച്ചവടക്കാർ എത്തി. നെയ് മീൻ, കായൽ മത്സ്യങ്ങൾ തുടങ്ങി വൈവിദ്ധ്യമാർന്ന ഇനങ്ങൾ നിരന്നു. ലക്ഷക്കണക്കിനു രൂപയുടെ കച്ചവടമാണു നടന്നത്. കുറച്ചു മാറി ബീഫ് കച്ചവടവും തകൃതിയായി നടന്നു. ഇവിടെയും വലിയ തിരക്കായിരുന്നു. പരമ്പരാഗത കൃഷി ഉപകരണങ്ങൾ, വിളകൾ, നടീൽ വസ്തുക്കൾ, കളിമൺ പാത്രങ്ങൾ, മുള, ഈറ ഉൽപന്നങ്ങൾ, ഇരുമ്പ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, കയർ ഉൽപന്നങ്ങൾ എന്നിവയും ഉണ്ടായിരുന്നു. വൈകിട്ട് ഘോഷയാത്ര, നെടുംകുതിരയെടുപ്പ് എന്നിവ നടന്നു. English Summary:
Chirakkara Fish Market witnessed an unprecedented rush during the annual festival, with fish so abundant it was difficult to find space on the ground. This historic market, part of the Chirakkara Bhagavathy Temple\“s festival, saw thousands flocking to buy a wide variety of fish, reflecting the vibrant local culture and economy.
Pages: [1]
View full version: ചാകര പോലെ മത്സ്യം നിറഞ്ഞു; പൂഴി നുള്ളി ഇട്ടാൽ നിലത്തു വീഴാത്ത തരത്തിൽ മത്സ്യം വാങ്ങാൻ ആളുകളുടെ തിക്കും തിരക്കും