LHC0088 Publish time 1 hour(s) ago

ശുചിമുറിയിൽ രാജവെമ്പാല; 3 വർഷത്തിനിടെ ഫൈസൽ പിടികൂടുന്ന 104–ാമത്തെ രാജവെമ്പാല

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kannur/images/2026/2/25/king-cobra-toilet-iritty-1.jpg?w=1120&h=583



ഇരിട്ടി ∙ ആറളം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 13 ലെ സീത ബാലഗോപാലന്റെ വീട്ടിലെ ശുചിമുറിയിൽ നിന്നു രാജവെമ്പാലയെ പിടികൂടി. കഴിഞ്ഞ രാത്രിയാണ് വീട്ടുകാർ ശുചിമുറിക്കുള്ളിൽ രാജവെമ്പാലയെ കണ്ടത്. ആർആർടിയെ വിവരം അറിയിച്ചു. വനം വകുപ്പ് താൽക്കാലിക ജീവനക്കാരനും മാർക്ക്‌ പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ശശിധരൻ വെളിയമ്പ്ര, ബാലകൃഷ്ണൻ, അനൂപ് എന്നിവർ എത്തി രാജവെമ്പാലെ പിടികൂടി ഉൾവനത്തിൽ വിട്ടു. 3 വർഷത്തിനിടെ ഫൈസൽ പിടികൂടുന്ന 104–ാ മത്തെ രാജവെമ്പാലയാണിത്. English Summary:
King Cobra rescued from a toilet in Iritty. This marks the 104th King Cobra caught by Faisal Vilakkode in the last three years.
Pages: [1]
View full version: ശുചിമുറിയിൽ രാജവെമ്പാല; 3 വർഷത്തിനിടെ ഫൈസൽ പിടികൂടുന്ന 104–ാമത്തെ രാജവെമ്പാല