‘ഒന്നരക്കൊല്ലം മാത്രം ജീവിക്കാൻ പോകുന്നയാൾക്കു വേണ്ടി...’; മാനസികമായി പീഡിപ്പിച്ചെന്ന് ജോസഫിന്റെ ഭാര്യ
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/thrissur/images/2026/2/25/thrissur-hospital-issue.jpg?w=1120&h=583തൃശൂർ ∙ മരിച്ച രോഗിയോടു ഹിയറിങ്ങിനു ഹാജരാകാൻ ആരോഗ്യ വകുപ്പ് നോട്ടിസ് നൽകിയ സംഭവത്തിനു പിന്നാലെ രോഗിയും കുടുംബവും നേരിട്ട ക്രൂര അനുഭവങ്ങളുടെ വേദന പങ്കുവച്ചു ഭാര്യ ബിന്ദു. ശസ്ത്രക്രിയയ്ക്കിടെ ഭർത്താവ് ജോസഫ് പോളിന്റെ വയറ്റിൽ കത്രിക മറന്നുവച്ചതിന്റെ പേരിൽ കോടതിയെ സമീപിച്ചതിനു പിന്നാലെ ഒത്തുതീർപ്പിനായി സമീപിച്ച ആരോഗ്യ വകുപ്പ് സംഘത്തിലെ ഡോക്ടർ പരുഷമായി പെരുമാറിയത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നു ബിന്ദു പറയുന്നു. ജോസഫിനു കാൻസറാണെന്ന സൂചനയുണ്ടായിരുന്നതിനാൽ ‘ഒന്നരക്കൊല്ലം മാത്രം ജീവിക്കാൻ പോകുന്നയാൾക്കു വേണ്ടി എന്തിനു വെറുതെ വാദിച്ചു നടക്കണം’ എന്നു ഡോക്ടർ ചോദിച്ചുവത്രെ. അതേസമയം, ജോസഫിന്റെ കുടുംബത്തിനു 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല.
What you should read next
[*] ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി; ഒരുവർഷം മുമ്പ് ആള് മരിച്ചു, ഹാജരാകാൻ രോഗിക്ക് നോട്ടിസ് ! Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഓട്ടോ ഡ്രൈവറായ കൂർക്കഞ്ചേരി മാളിയേക്കൽ ജോസഫ് പോളിന്റെ (53) പേരിലാണു കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പിൽ നിന്നു ഹിയറിങ്ങിനു ഹാജരാകാൻ നോട്ടിസ് ലഭിച്ചത്. ജോസഫ് മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞെന്നറിയാതെയായിരുന്നു നോട്ടിസ്. ഹിയറിങ് തീയതി മാറ്റിവച്ചതായി ആരോഗ്യവകുപ്പ് പിന്നീടറിയിച്ചെങ്കിലും സംഭവം വിവാദമായതിനു ശേഷം തുടർ നടപടികളൊന്നുമുണ്ടായിട്ടില്ല. 5 വർഷം മുൻപു തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്കിടെയാണു ജോസഫിന്റെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവമുണ്ടായത്.
JUST IN
[*]
1 MINUTE AGO ‘ഒന്നരക്കൊല്ലം മാത്രം ജീവിക്കാൻ പോകുന്നയാൾക്കു വേണ്ടി...’; മാനസികമായി പീഡിപ്പിച്ചെന്ന് ജോസഫിന്റെ ഭാര്യ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
37 MINUTES AGO യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിലെടുത്തു, പൊലീസ് സേനകൾ തമ്മിൽ പോര്; റോഡിൽ നാടകീയ സംഭവങ്ങൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 48 MINUTES AGO പൊലീസുകാരെ കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ചുകൊന്നു; ഒരാൾ കസ്റ്റഡിയിൽ, ഒരാളെ തിരയുന്നു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Scissors in Stomach: Medical negligence in Thrissur has led to a family\“s prolonged suffering after scissors were left in a patient\“s stomach during surgery at the Govt. Medical College. Following the patient\“s death, his family alleges harassment from authorities and continues to await a compensation payment ordered by the Human Rights Commission.
Pages:
[1]