‘അവിടെ ഉന്തില്ലെങ്കിലും നല്ല തള്ളുണ്ട്’; ഇടതുപക്ഷ വേദികളിൽ ആളില്ലാത്തതിന് കുറ്റം എഐക്ക്: രമേശ് പിഷാരടി
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kottayam/images/2026/2/26/ramesh-pisharody-1.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
വൈക്കം ∙ കോൺഗ്രസ് വേദിയിലെ ഉന്തിനെയും തള്ളിനെയുമാണ് ഇപ്പോൾ ഇടതുപക്ഷം വിമർശിക്കുന്നതെന്നും അവരുടെ വേദികളിൽ ആളുകൾ ഇല്ലാത്തതിനു നമ്മൾ എന്തു ചെയ്യുമെന്നും നടനും സംവിധായകനുമായ രമേശ് പിഷാരടി. പുതുയുഗയാത്രയുടെ വൈക്കത്തെ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അവിടെ ഉന്തില്ലെങ്കിലും നല്ല ‘തള്ളുണ്ട്’. അവരുടെ വേദികളിൽ ആളില്ലാതെ വരുമ്പോൾ എഐ എന്നാണ് പറയുന്നത്. എന്തു സംഭവിച്ചാലും എഐക്കാണു കിടക്കപ്പൊറുതിയില്ലാത്തത്. മനുഷ്യരെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമം. ആ കെണിയിൽ ഇനി ആരും വീഴില്ലെന്നും പിഷാരടി പറഞ്ഞു.
ഇടതുസർക്കാർ 25 വർഷം പിന്നോട്ടടിച്ചു: പ്രേമചന്ദ്രൻ
വൈക്കം ∙ മൂല്യബോധമുള്ള കമ്യൂണിസ്റ്റുകാരാണ് ഇപ്പോഴത്തെ സർക്കാർ പുറത്തുപോകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. പുതുയുഗ യാത്രയുടെ ജില്ലാതല പര്യടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 10 വർഷത്തെ ദുർഭരണം വഴി ഇടതുസർക്കാർ 25 വർഷം പിന്നോട്ടടിച്ചു. ന്യൂനപക്ഷ വിരുദ്ധത പറഞ്ഞ് ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിച്ച് ധ്രുവീകരണത്തിനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഏറ്റുമാനൂരിൽ ആരംഭിച്ച യാത്ര കടുത്തുരുത്തിയിലെ സ്വീകരണത്തിനു ശേഷമാണു വൈക്കത്ത് എത്തിയത്. പര്യടനം പൂർത്തിയാക്കി യാത്ര ആലപ്പുഴയിലേക്ക് കടന്നു. വൈക്കത്ത് നിന്ന് ഫെറി മാർഗം തവണക്കടവിലേക്കാണു യാത്ര പോയത്. എംപിമാരായ ഫ്രാൻസിസ് ജോർജ്, വി.കെ.ശ്രീകണ്ഠൻ, എംഎൽഎമാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്, നേതാക്കളായ കെ.സി.ജോസഫ്, ഇ.ജെ.അഗസ്തി, ഫിൽസൺ മാത്യൂസ്, ജോസഫ് വാഴയ്ക്കൻ, ഷാനിമോൾ ഉസ്മാൻ, നാട്ടകം സുരേഷ്, ബി.ആർ.എം.ഷഫീർ തുടങ്ങിയവർ പ്രസംഗിച്ചു. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgപുതുയുഗയാത്രയ്ക്ക് ഏറ്റുമാനൂരിൽ നൽകിയ സ്വീകരണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പ്രവർത്തകർ ഹാരാർപ്പണം നടത്തുന്നു. ജെയ്സൺ ജോസഫ്, കെ.ജി.ഹരിദാസ്, ബിനു ചെങ്ങളം, ടോമി പുളിമാൻതുണ്ടത്തിൽ, ജൊറോയി പൊന്നാറ്റിൽ, മോൻസ് ജോസഫ് എംഎൽഎ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ
ശബരിമലയിലെ സ്വർണത്തട്ടിപ്പ് ജനം മറക്കില്ല: വി.ഡി.സതീശൻ
കോട്ടയം ∙ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാലും ഫലമില്ലെന്നും ശബരിമലയിലെ സ്വർണക്കൊള്ളയടക്കം ഒന്നും ജനം മറക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പുതുയുഗയാത്രയുടെ സ്വീകരണയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വർണം മോഷ്ടിച്ചിട്ടും മതിയാകാതെയാണ് അയ്യപ്പ സംഗമത്തിന്റെ പേരിലും തട്ടിപ്പ് നടത്തിയത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളാണ് സർക്കാർ നടത്തുന്നത്. 3 വർഷം ജെ.ബി കോശി റിപ്പോർട്ട് പൂഴ്ത്തിവച്ചവരാണ് ഇപ്പോൾ നടപ്പാക്കുമെന്നു പറയുന്നത്. പിൻവാതിൽ നിയമനത്തിൽ റെക്കോർഡിട്ട സർക്കാരാണ് പിഎസ് സി പ്രായപരിധി കൂട്ടുമെന്ന് പറയുന്നത്. പിൻവാതിൽ നിയമനങ്ങൾ യുഡിഎഫ് റദ്ദാക്കും.
2024ൽ ശമ്പള കമ്മിഷൻ പ്രഖ്യാപിച്ച് അതിന്റെ ശുപാർശകൾ നടപ്പാക്കേണ്ട സമയം കഴിഞ്ഞപ്പോഴാണ് ശമ്പള കമ്മിഷൻ പ്രഖ്യാപിച്ചത്. ഈ കമ്മിഷൻ റിപ്പോർട്ട് നൽകുമ്പോഴേക്കും അടുത്ത സർക്കാർ വരും. സാമ്പത്തിക ബാധ്യത പുതിയ സർക്കാരിന്റെ തലയിൽ അടിച്ചേൽപ്പിക്കാനാണ് ശ്രമം. 2021ൽ 1600 രൂപ പെൻഷൻ 2500 ആക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് 400 രൂപ കൂട്ടിയത്. തിരഞ്ഞെടുപ്പിന് മുൻപ് 2 മാസം പെൻഷൻ നൽകിയാൽ മതി. പെൻഷൻ തുക 900 രൂപ കൂട്ടിക്കിട്ടുമെന്നു കരുതി ഒട്ടേറെ പേർ ഇവർക്കു വോട്ട് ചെയ്തു. ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് സതീശൻ ആരോപിച്ചു. ഡാറ്റ മോഷണത്തിന് സുപ്രീം കോടതി സർക്കാരിനെ വിമർശിച്ചു. മോഷണക്കേസാണ് ഇത്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസുമാണ് പ്രതികൾ. ഔദ്യോഗിക സംവിധാനം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഡാറ്റ മോഷ്ടിച്ചത്. വ ിതരണക്കാർക്ക് പണം നൽകാത്തതിനാൽ സർക്കാർ ആശുപത്രികളിൽ മരുന്നോ ശസ്ത്രക്രിയാ ഉപകരണങ്ങളോ ഇല്ല. നടപടിയെടുക്കേണ്ട ആരോഗ്യമന്ത്രിയാണ് ആംബുലൻസ് ലോബിയുണ്ടെന്ന് പറയുന്നത്. ADVERTISEMENT Go AD-FREE
തെളിവിന്റെ കണിക പോലും ഇല്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നാണ് കോടതി പറഞ്ഞത്. അന്വേഷണത്തിൽനിന്നു ശ്രദ്ധ തിരിക്കുന്നതിനായിരുന്നു അറസ്റ്റ്. മുഖ്യമന്ത്രിയുടെ ഓഫിസ് എസ്ഐടിക്ക് മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണം ശരിയാവുകയാണ്. കേരളത്തെ അപമാനിക്കുന്നതിന് സംഘപരിവാർ പിന്തുണയോടെയുള്ള ചലച്ചിത്രം കേരള സ്‌റ്റോറിയെ എതിർക്കുമെന്നും സതീശൻ പറഞ്ഞു. മോഹൻലാലിനോടു ചിരിക്കുകയും ഉത്തരം പറയുകയും ചെയ്യുന്ന മുഖ്യമന്ത്രി, നന്നായി ചിരിക്കുന്നതു ജനം കൂടി കാണട്ടെ. മുഖ്യമന്ത്രി മോഹൻലാലുമായി അഭിമുഖം നടത്തുന്നതിൽ തെറ്റില്ല. അതിനെ പരിഹസിക്കില്ല. 2008ൽ ഉമ്മൻ ചാണ്ടി ചാനലിൽ നടത്തിയ അഭിമുഖത്തിന്റെ പേരായിരുന്നു ‘ഇരുവർ’. ആ പേരെങ്കിലും മാറ്റാമായിരുന്നു. ചോദ്യങ്ങൾക്കു മുഖ്യമന്ത്രി ഉത്തരം പറയാറില്ലല്ലോ. 50 മിനിറ്റ് മൻ കി ബാത് പോലെ ഇങ്ങോട്ടു പറയുന്നതു മാത്രമല്ലേ കേൾക്കാൻ പറ്റുമായിരുന്നുള്ളൂ. മോഹൻലാലിനോടെങ്കിലും മുഖ്യമന്ത്രി മറുപടി പറയട്ടെ – സതീശൻ പറഞ്ഞു. English Summary:
Ramesh Pisharody criticizes the Left front for blaming AI for their empty rallies, highlighting that they are using \“AI\“ as an excuse for a lack of public presence. This sentiment is echoed by other political leaders who point to various government failures and alleged misinformation campaigns.
Pages:
[1]