Chikheang Publish time 2 hour(s) ago

‘സുധയുമായി വർഷങ്ങളായി ബന്ധം, കുടുംബജീവിതത്തെ ബാധിക്കുമെന്ന് ഭയന്നു: എത്തിയത് അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ചു തീർക്കാൻ’

https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2026/2/26/kochi-murder.jpg?w=1120&h=583



മരട് ∙ യുവതിയെ കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളിയ കേസിൽ പിടിയിലായ പ്രതി വൈറ്റില പൊന്നുരുന്നി കണ്ടത്തിൽ കെ.വി. ഷാജി (63)യുമായി പൊലീസ് തെളിവെടുപ്പു നടത്തി. സംഭവ സ്ഥലത്ത് എത്തിച്ചാണു തെളിവെടുത്തത്. ഷാജിയുടെ രക്തം പുരണ്ട ഷർട്ട് കണ്ടെടുത്തു. കൊല്ലപ്പെട്ട കോട്ടയം സ്വദേശിനി സുധ ബേബിയുടെ മൃതദേഹം ഇന്നലെ പാക്കിൽ സെന്റ് തെരേസാസ് പള്ളിയിൽ സംസ്കരിച്ചു.

തർക്കത്തിനിടെ കൈ കൊണ്ടാണ് ഇടിച്ചത്. കല്ലിൽ തലയിടിച്ചു വീണ സുധയുടെ മുഖം നിലത്തിട്ട് ഉരച്ചു. നിലവിളിച്ചതോടെ, അപ്പുറത്തിരിക്കുന്ന യുവാക്കൾ കേൾക്കാതിരിക്കാൻ വായും മൂക്കും പൊത്തിപ്പിടിക്കുകയായിരുന്നു. മരിച്ചു എന്നുറപ്പായതോടെ ട്രാക്കിൽ കയറ്റിക്കിടത്തി. സുധയുമായി വർഷങ്ങളായുള്ള ബന്ധം തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നു ഭയന്നാണു പ്രതി കൃത്യം ചെയ്തതെന്നു തെളിവെടുപ്പിനു നേതൃത്വം നൽകിയ കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു. നടപടികൾ പൂർത്തിയാക്കി ഇന്നലെ വൈകിട്ടു കോടതിയിൽ ഹാജരാക്കി. സുധയുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.

കൊലപാതകം ആസൂത്രിതമല്ലെന്ന് പൊലീസ്
∙ നാടിനെ ഞെട്ടിച്ച കൊലപാതകം ആസൂത്രിതമായിരുന്നില്ലെന്നാണു പൊലീസ് പറയുന്നത്. മണിക്കൂറുകൾക്കുള്ളിൽ പിടിയിലായ പ്രതി കുറ്റം സമ്മതിച്ച് പൊലീസുമായി പൂർണമായി സഹകരിച്ചു. വർഷങ്ങളായി സുഹൃത്തുക്കളായിരുന്ന സുധയും ഷാജിയും അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ചു തീർക്കാനാണ് വൈറ്റിലയിലെ റെയിൽവേ ട്രാക്കിനു സമീപം എത്തിയത്. സംസാരത്തിനിടെയുണ്ടായ രൂക്ഷമായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാനാണു മൃതദേഹം റെയിൽവേ ട്രാക്കിൽ ഇട്ടത്. ട്രെയിനുകൾ കടന്നുപോകാത്ത ട്രാക്കിൽ ഇട്ടതോടെ പദ്ധതി പാളി. സിസിടിവി ദൃശ്യങ്ങളും സുധയുടെ മൊബൈൽ ഫോണും തെളിവായതോടെ മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലായി. English Summary:
The Maradu murder case involves the killing of a young woman and her body being placed on the railway tracks. Police have apprehended the accused, K.V. Shaji, and are conducting evidence collection at the scene.
Pages: [1]
View full version: ‘സുധയുമായി വർഷങ്ങളായി ബന്ധം, കുടുംബജീവിതത്തെ ബാധിക്കുമെന്ന് ഭയന്നു: എത്തിയത് അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ചു തീർക്കാൻ’