വാഹനാപകടങ്ങളിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചാൽ 25,000 രൂപ സമ്മാനം
https://img-mm.manoramaonline.com/content/dam/mm/mo/district-news/new-delhi/images/2026/2/26/accident-sketch.-1.jpg?w=1120&h=583ന്യൂഡൽഹി ∙ വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ഡൽഹി സർക്കാർ 25,000 രൂപ സമ്മാനം പ്രഖ്യാപിച്ചു. തിരക്കേറിയ റോഡുകളിൽ അപകടമുണ്ടാകുമ്പോൾ ധാരാളം പേർ ഓടിക്കൂടുമെങ്കിലും അപകടത്തിൽപെട്ടവരെ രക്ഷിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവണമെന്നില്ല. നേരത്തെയുണ്ടായ ദുരനുഭവങ്ങളും നിയമപാലകരിൽ നിന്നുണ്ടായ ചോദ്യം ചെയ്യലുമൊക്കെയാവാം പിന്നോട്ടു നിർത്തുന്നത്.
ഈ സാഹചര്യം പരമാവധി ഒഴിവാക്കാനാണ് സർക്കാർ പദ്ധതി. കേന്ദ്ര സർക്കാരിന്റെ ‘ഗുഡ് സമരിറ്റൻ’ പദ്ധതിയുടെ മാർഗനിർദേശങ്ങൾ പ്രകാരമാണ് സംസ്ഥാന സർക്കാർ ‘രാഹ് വീർ പദ്ധതി’ നടപ്പാക്കുന്നത്. റോഡരികിൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കിടക്കുന്നവരെ എത്രയും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുന്നവർക്കായിരിക്കും ഈ സമ്മാനത്തിന് അർഹത.
മേൽനോട്ടത്തിന് ജില്ലാതല സമിതി
പണം സമ്മാനമായി നൽകുന്നതുകൊണ്ടുതന്നെ തട്ടിപ്പുകൾ ഒഴിവാക്കാൻ മേൽനോട്ടവുമുണ്ടാവും. ഓരോ കേസിലും സുതാര്യത ഉറപ്പാക്കാൻ ജില്ലാതല മൂല്യ നിർണയ സമിതിയെ നിയമിക്കും. ഈ സമിതിയിൽ ജില്ലാ മജിസ്ട്രേറ്റ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ, ചീഫ് മെഡിക്കൽ ഓഫിസർ, ആർടിഒ എന്നിവരാണ് അംഗങ്ങളായി ഉണ്ടാകുക.
സമിതിയുടെ പരിശോധന പൂർത്തിയായ കേസുകളിലെ ഗുണഭോക്താക്കൾക്ക് പണം ഓൺലൈൻ ട്രാൻസ്ഫർ സംവിധാനത്തിലൂടെ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. ഡൽഹിയിലെ റോഡുകളിൽ 2025ൽ 1,617 പേർക്കാണ് ജീവൻ നഷ്ടമായത്. രാഹ് വീർ പദ്ധതി പൊതുജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്തുമെന്നും അപകടത്തിൽ പെടുന്നവർക്ക് പെട്ടെന്ന് സഹായം ലഭ്യമാക്കാൻ ഉപകരിക്കുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ. ADVERTISEMENT Go AD-FREE
ഗോൾഡൻ പദ്ധതി
ഗോൾഡൻ അവർ എന്നറിയപ്പെടുന്ന അപകടത്തിന് ശേഷമുള്ള ആദ്യ മണിക്കൂറിൽ തന്നെ വൈദ്യ സഹായം ഉറപ്പിക്കാൻ വേണ്ടിയുള്ള ശ്രമമാണ് പദ്ധതി. അപകടങ്ങളിൽ പരുക്കേൽക്കുന്നവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവൻ രക്ഷിക്കാനുള്ള സാധ്യത കൂടിയാണ് വർധിക്കുന്നതെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
റോഡ് അപകടത്തിൽ പെട്ടു കിടക്കുന്നവരെ ആർക്കു വേണമെങ്കിലും ആശുപത്രിയിലെത്തിക്കാനും കാൽ ലക്ഷം രൂപയ്ക്കായി അവകാശവാദം ഉന്നയിക്കാനും സാധിക്കും. ഒന്നിലേറെപേർ അപകടത്തിൽപെട്ടിട്ടുണ്ടെങ്കിലും ഒരു അപകടത്തിൽ പരമാവധി 25000 രൂപ മാത്രമായിരിക്കും അനുവദിക്കുക. പണം സമ്മാനമായി നൽകുന്നതിനു പുറമേ രക്ഷകർക്ക് പ്രത്യേകം സർട്ടിഫിക്കറ്റും നൽകും. എല്ലാ വർഷവും ദേശീയ തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന പത്തു പേർക്ക് ഒരു ലക്ഷം രൂപയുടെ പ്രത്യേക സമ്മാനവുമുണ്ട്. ADVERTISEMENT GO AD-FREE English Summary:
The Raah Veer Scheme in Delhi now offers a ₹25,000 reward to citizens who take road accident victims to a hospital, encouraging immediate help during the crucial \“Golden Hour\“. This initiative, part of the \“Good Samaritan\“ guidelines, also includes a special certificate for the rescuer and aims to reduce fatalities on Delhi\“s roads.
Pages:
[1]