cy520520 Publish time 2026-2-26 17:08:08

6 മാസമുള്ള കുഞ്ഞിന്റെ വിരൽ അബദ്ധത്തിൽ മുറിച്ച് നഴ്സ്; പകുതി മുറിഞ്ഞ വിരൽ തുന്നിച്ചേർത്തു

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2026/1/1/uae-kidney-transplant-include-malayalis-surgery-operation.jpg?w=1120&h=583



ബെംഗളൂരു ∙ സ്വകാര്യ ആശുപത്രിയിൽ ഐവി ഡ്രിപ്പ് മാറ്റുന്നതിനിടെ 6 മാസം പ്രായമുള്ള കുട്ടിയുടെ ഇടതുകയ്യിലെ ചെറുവിരൽ നഴ്സ് അബദ്ധത്തിൽ മുറിച്ചു. പകുതി മുറിഞ്ഞ വിരൽ പിന്നീടു തുന്നിച്ചേർത്തു. ഇന്ദിരാനഗർ സ്വദേശി വിജയ് കുമാറിന്റെ മകൻ ബാലകുമാറിന്റെ വിരലാണു മുറിഞ്ഞത്. ഇന്ദിരാനഗർ ചിന്മയ മിഷൻ ആശുപത്രിയിലാണു സംഭവം. മാതാപിതാക്കളുടെ പരാതിയിൽ നഴ്സ്, ഡോക്ടർ, ആശുപത്രി മാനേജ്മെന്റ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പനിയും ചുമയുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യുന്നതിനു മുൻപു നഴ്സ് ഐവി ഡ്രിപ് മാറ്റുന്നതിനിടെയാണു വിരൽ മുറിഞ്ഞത്. കുട്ടിയെ ഉടൻ എമർജൻസി വാർഡിലെത്തിച്ചു ചികിത്സ നൽകി. English Summary:
A baby\“s finger was cut by a nurse at a Bengaluru hospital, prompting a police investigation into medical negligence against the hospital staff. The 6-month-old\“s partially severed finger was successfully reattached by doctors following the incident.
Pages: [1]
View full version: 6 മാസമുള്ള കുഞ്ഞിന്റെ വിരൽ അബദ്ധത്തിൽ മുറിച്ച് നഴ്സ്; പകുതി മുറിഞ്ഞ വിരൽ തുന്നിച്ചേർത്തു