‘വിശപ്പ് സഹിക്കവയ്യാതെ പുറത്തേക്ക്’; നിമിഷനേരം കൊണ്ട് കിട്ടിയത് 11 കോടി, ഭാഗ്യമായി മാറിയത് ‘പ്രിയ നമ്പറുകൾ’
https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/gulf/images/2026/2/26/overnight-fortune-tamil-nadu-expat-wins-aed-5-million-uae-lottery-using-meaningful-dates.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg
ദുബായ്∙ ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ കടൽ കടന്ന തമിഴ്നാട് കന്യാകുമാരി സ്വദേശി മുരുകാനന്ദിന്റെ ജീവിതം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ മാറിമറിഞ്ഞു. പ്രവാസലോകത്തെ കഠിനാധ്വാനത്തിനിടയിൽ ആശ്വാസമായി എത്തിയത് യുഎഇ ലോട്ടറിയുടെ 11 കോടിയിലേറെ രൂപയുടെ (50 ലക്ഷം ദിർഹം) വമ്പൻ സമ്മാനമാണ്. എന്നാൽ ഈ കോടികൾ മുരുകാനന്ദിന്റെ കൈകളിലെത്താൻ കാരണമായത് ലോട്ടറി മെഷീൻ നൽകിയ അക്കങ്ങളല്ല, മറിച്ച് ജീവിതത്തിലെ ഏറ്റവും മനോഹരമായ ചില തീയതികളായിരുന്നു എന്നതാണ് ഈ വിജയത്തെ കൂടുതൽ ഹൃദ്യമാക്കുന്നത്.
What you should read next
[*] ‘ഐ ലവ് യു മമ്മി’: അമ്മയ്ക്ക് സന്ദേശം അയച്ച ശേഷം ജീവനൊടുക്കി യൂട്യൂബർ; നെഞ്ചുപിടഞ്ഞ് പ്രവാസി ഇന്ത്യക്കാരി Gulf News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
∙ വിവാഹനിശ്ചയദിനം, മകളുടെ ജന്മദിനം, പിന്നെ ബാബു റാവുവിന്റെ നമ്പരുകളും
തന്റെയും ഭാര്യയുടെയും വിവാഹനിശ്ചയം നടന്ന നവംബർ ഏഴാം തീയതിയെ (7, 11) മുരുകാനന്ദ് എന്നും ഭാഗ്യമായി കരുതിയിരുന്നു. ആ തീയതിക്കൊപ്പംപ്രിയപ്പെട്ട മകളുടെ ജനനവർഷമായ 2015ലെ ‘15’ എന്ന അക്കം കൂടി ചേർത്തപ്പോൾ അത് മുരുകാനന്ദിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഭാഗ്യസംഖ്യകളായി മാറി. ബാക്കി അക്കങ്ങൾ ഉറ്റസുഹൃത്തും സഹപ്രവർത്തകനുമായ ബാബുറാവുവിനൊപ്പം ചേർന്നാണ് തിരഞ്ഞെടുത്തത്.50 ദിർഹത്തിന് എടുത്ത ഒരു ടിക്കറ്റിലൂടെ ഇരുവരും ചേർന്ന് ഈ വമ്പൻ തുക പങ്കിട്ടെടുക്കുകയാണ്.
വിജയവാർത്ത അറിഞ്ഞ നിമിഷം മുരുകാനന്ദിന് ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ശനിയാഴ്ച രാത്രി എട്ടരയ്ക്ക് നറുക്കെടുപ്പ് നടക്കുമ്പോൾ ഫലം നോക്കാൻ കാത്തിരുന്നെങ്കിലും വിശപ്പ് സഹിക്കവയ്യാതെ അദ്ദേഹം പുറത്തേക്ക് ഭക്ഷണം കഴിക്കാൻ പോയി. തിരികെ എത്തിയപ്പോൾ കണ്ടത് സുഹൃത്തിന്റെ ആറോളം മിസ്ഡ് കോളുകളാണ്. വെപ്രാളത്തോടെ തിരിച്ചുവിളിച്ചപ്പോൾ കേട്ടത് ‘നമ്മൾ 50 ലക്ഷം ദിർഹം ജയിച്ചിരിക്കുന്നു’ എന്ന വാർത്തയായിരുന്നു. ആദ്യം അതൊരു തമാശയാണെന്ന് കരുതി തള്ളിക്കളഞ്ഞെങ്കിലും ലോട്ടറി വെബ്സൈറ്റിലെ തന്റെ അക്കൗണ്ടിൽ ‘അഭിനന്ദനങ്ങൾ, നിങ്ങൾ വിജയിയായിരിക്കുന്നു’ എന്ന സന്ദേശം കണ്ടതോടെ മുരുകാനന്ദ് സ്തബ്ധനായിപ്പോയി. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgമുരുകാനന്ദ് ഗോവിന്ദൻ. ചിത്രം∙ യുഎഇ ലോട്ടറി
∙ പിന്നിട്ടത് കഷ്ടപ്പാടിന്റെ വഴി
തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മുരുകാനന്ദിന്റെ കഥ കഷ്ടപ്പാടുകളുടെ കൂടിയാണ്. ദിവസക്കൂലിക്കാരനായ അച്ഛൻ മകനെ പഠിപ്പിക്കാൻ സഹിച്ച ബുദ്ധിമുട്ടുകൾ മുരുകാനന്ദ് ഇന്നും വേദനയോടെ ഓർക്കുന്നു. വിവാഹശേഷം മക്കളുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ നിത്യനിവൃത്തിയും വലിയൊരു ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുമ്പോഴാണ് ദുബായിലേക്ക് വിമാനം കയറിയത്. ഇതുവരെ സ്വന്തമായി ഒരു വീടില്ലാത്ത മുരുകാനന്ദിന്റെ ഏറ്റവും വലിയ സ്വപ്നം നാട്ടിൽ കുടുംബത്തിന് സുരക്ഷിതമായി കഴിയാൻ ഒരു കൊച്ചു വീട് പണിയുക എന്നതാണ്. വാടകവീടുകളിൽ നിന്ന് സ്വന്തം വീടിന്റെ ഉമ്മറത്തേക്ക് കയറാൻ ഈ ഭാഗ്യം തണലാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ADVERTISEMENT Go AD-FREE
നാട്ടിൽ സ്വകാര്യ സ്കൂളിൽ അധ്യാപികയായ ഭാര്യയെയും മക്കളെയും ദുബായിലേക്ക് കൊണ്ടുവരിക എന്നതും അദ്ദേഹത്തിന്റെ വലിയ ആഗ്രഹമാണ്. പുണ്യമാസമായ റമസാനിൽ ഈ ഭാഗ്യം തേടിയെത്തിയത് വലിയൊരു അനുഗ്രഹമായി അദ്ദേഹം കാണുന്നു. ഇത്രയും വലിയ തുക അക്കൗണ്ടിലെത്തിയിട്ടും ജോലി ഉപേക്ഷിക്കാനോ ആഡംബരങ്ങളിൽ മുങ്ങാനോ അദ്ദേഹം ആഗ്രഹിക്കുന്നില്ല. സാധാരണക്കാരനായി തന്നെ ജോലി തുടർന്ന്, കുടുംബത്തിന് സുരക്ഷിതമായ ഒരു ഭാവി ഒരുക്കുക എന്ന ലളിതമായ സ്വപ്നമാണ് ഈ പ്രവാസി മലയാളി പങ്കുവെക്കുന്നത്. ദൈവം തനിക്ക് നൽകിയ ഈ സമ്മാനം കഷ്ടപ്പാടുകൾക്കുള്ള പ്രതിഫലമാണെന്നും മറ്റുള്ളവർക്കും ഇത്തരത്തിൽ ഭാഗ്യം തേടിയെത്തുമെന്നും മുരുകാനന്ദ് പ്രത്യാശയോടെ പറയുന്നു. English Summary:
Overnight Fortune: Tamil Nadu Expat Wins AED 5 Million UAE Lottery Using Meaningful Dates
Pages:
[1]