ഏഴുവയസ്സുകാരിയെ ബലമായി ചുംബിച്ചു; സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ പോക്സോ കേസ്
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/26/karnataka-crime.jpg?w=1120&h=583ബെംഗളൂരു∙ ഏഴുവയസ്സുകാരിയെ ചുംബിച്ചതിന് സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ പോക്സോ കേസ്. കർണാടകയിലെ യാദ്ഗിർ ജില്ലയിലുള്ള 26 കാരനായ മല്ലികാർജുന മുത്യയ്ക്ക് എതിരെയാണ് കേസെടുത്തത്. കുഞ്ഞിനോടു മോശമായി പെരുമാറുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി.
What you should read next
[*] കമിതാക്കളുടെ നഗ്നദൃശ്യം പകർത്തി; പിടികൂടാനെത്തിയ പൊലീസുകാരിയുടെ വിരൽ ഒടിച്ചു, അറസ്റ്റ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
മഹാരാഷ്ട്രയിലെ സോലാപ്പുരിൽ നിന്ന് മാതാപിതാക്കളോടൊപ്പം ഷാപുരിലെ മുത്യയുടെ ആശ്രമം സന്ദർശിക്കാനെത്തിയതായിരുന്നു പെൺകുട്ടി. അതിനിടെ കുട്ടിയെ മുത്യ മടിയിലിരുത്തി ബലമായി ചുംബിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് തന്നെയാണ് വിഡിയോ പകർത്തിയതും സമൂഹമാധ്യമത്തിൽ പങ്കുവച്ചതും.ദൃശ്യങ്ങൾ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു.
വിഡിയോ ശ്രദ്ധയിൽപ്പെട്ട കർണാടക ബാലാവകാശ കമ്മിഷൻ സ്വമേധയാ വിഷയത്തിൽ ഇടപെടുകയും അന്വേഷിക്കാൻ പൊലീസിന് നിർദേശം നൽകുകയുമായിരുന്നു. കുട്ടി ഭയക്കുന്നതും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. അതേസമയം, മുത്യയുടെ സ്പർശനത്തിൽ മോശമായൊന്നും തോന്നിയില്ലെന്നായിരുന്നു കുട്ടിയുടെ മാതാപിതാക്കളുടെ പ്രതികരണം. തുടർന്ന് കുട്ടിക്കും മാതാപിതാക്കൾക്കും കൗൺസിലിങ് നൽകിയ ശേഷം കേസ് റജിസ്റ്റർ ചെയ്തു.
JUST IN
[*]
1 MINUTE AGO ഏഴുവയസ്സുകാരിയെ ബലമായി ചുംബിച്ചു; സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ പോക്സോ കേസ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 4 MINUTES AGO പ്രകോപനപരമായ മുദ്രാവാക്യം; ചിന്ത ജെറോമിനെതിരെ കേസ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 24 MINUTES AGO യുവ ഡോക്ടർ ട്രെയിൻ തട്ടി മരിച്ചനിലയിൽ; മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സർജൻ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
POCSO Case Filed : A POCSO case has been filed against self-proclaimed godman Mallikarjuna Muthya in Karnataka for forcibly kissing a 7-year-old girl. The case was registered after a video of the incident went viral and the Child Rights Commission intervened.
Pages:
[1]