cy520520 Publish time 2026-3-8 18:05:53

റൂട്ട് കനാൽ പാതിവഴിയിൽ നിർത്തി ‘ഡോക്ടർ’; വായിൽ രക്തസ്രാവുമായി രോഗി, പിന്നാലെ നടുക്കം

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2026/3/8/fake-dentist-arrested-in-new-jersey-over-botched-procedure.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg



ന്യൂജഴ്‌സി∙ ന്യൂജഴ്‌സിയിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. വ്യാജ ദന്തരോഗവിദഗ്ദ്ധയായ ഓൾഡ് ബ്രിജിൽ നിന്നുള്ള അന അമാറ്റോ (49) ആണ് അറസ്റ്റിലായത്. അന അമാറ്റോ ചികിത്സ തേടിയെത്തിയ രോഗിക്ക് റൂട്ട് കനാൽ ആരംഭിക്കുകയും പാതിവഴിയിൽ നിർത്തുകയും ചെയ്തതായി പരാതി ലഭിച്ചതോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

[*] രണ്ടാം ലോകമഹായുദ്ധ സ്മാരകത്തിന് മുന്നിൽ നൃത്തം; ഇന്ത്യക്കാരനെ യുഎസ് നാടുകടത്തിയേക്കും US News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*] ഇന്ത്യക്കാരനെ നാടുകടത്തുമെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് US News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിൽ പരസ്യം കണ്ട രോഗിയോട് റൂട്ട് കനാൽ നടത്താൻ അന അമാറ്റോ 1,000 ഡോളറാണ് ആവശ്യപ്പെട്ടത്. 2025 സെപ്റ്റംബർ 22ന് ന്യൂജഴ്‌സിയിലെ സൗത്ത് റിവറിലെ അന അമാറ്റോയുടെ ഓഫിസിലെത്തിയ രോഗിയുടെ മോണയിൽ അനസ്തേഷ്യ കുത്തിവച്ച് പല്ല് തുളച്ചുകൊണ്ട് റൂട്ട് കനാൽ ആരംഭിച്ചു. പക്ഷേ ഇത് പാതിവഴിയിൽ നിർത്തിയ ശേഷം രോഗിയോട് ഒരാഴ്ചയ്ക്ക് ശേഷം മടങ്ങിവരാൻ ആവശ്യപ്പെട്ടു. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgഅന അമാറ്റോ ∙ Image Credit: South River Police Dept.

പക്ഷേ പിന്നീട് ഫോളോ-അപ്പ് സന്ദർശനത്തിന് മുൻപ് തനിക്ക് റൂട്ട് കനാൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന് അറിയിച്ച അന, ഇതിനായി സമീപ മേഖലയിലുള്ള മറ്റ് ദന്തഡോക്ടർമാരുടെ പട്ടികയും രോഗിക്ക് നൽകുകയായിരുന്നു. ഇതോടെ അഡ്വാൻസ് നൽകിയ 300 ഡോളർ രോഗി തിരികെ ചോദിച്ചു. ഇത് തരാൻ സാധിക്കില്ലെന്നായിരുന്നു വ്യാജ ഡോക്ടറുടെ മറുപടി. പിന്നാലെ രോഗി പൊലീസിനെ സമീപിക്കുകയായിരുന്നു.

പൊലീസിൽ പരാതി നൽകുമ്പോഴും രോഗിക്ക് വായിൽ നിന്ന് രക്തസ്രാവം ഉണ്ടായിരുന്നു. അതിനാൽ തന്നെ വായിൽ പഞ്ഞിയും വച്ചിരുന്നു. കഴിഞ്ഞ മാസം 19നാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചികിത്സയ്ക്കായി ഉപയോഗിച്ച ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ പരാതിക്കാർ ഉണ്ടെങ്കിൽ പൊലീസിനെ ബന്ധപ്പെടണമെന്ന് അന്വേഷണ സംഘം അറിയിച്ചു. ADVERTISEMENT Go AD-FREE

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം ana.sandaire എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്നും, South River Police Dept. എന്ന വെബ്സൈറ്റില്‍ നിന്നും) English Summary:
A fake dentist has been arrested in New Jersey after a patient reported an incomplete root canal procedure and fraudulent charges. The unlicensed dentist, Ana Amato, allegedly started a root canal for $1,000 but abandoned the treatment midway and refused to refund the advance payment.
Pages: [1]
View full version: റൂട്ട് കനാൽ പാതിവഴിയിൽ നിർത്തി ‘ഡോക്ടർ’; വായിൽ രക്തസ്രാവുമായി രോഗി, പിന്നാലെ നടുക്കം