cy520520 Publish time 2026-3-8 18:36:03

ടെഹ്റാനിൽ ആകാശത്ത് കറുത്ത മേഘപടലങ്ങൾ; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം – പ്രധാന വാർത്തകൾ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/8/recap-march-8.jpg?w=1120&h=583



പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ടെഹ്റാനിൽ ആകാശത്ത് കറുത്ത മേഘപടലങ്ങൾ രൂപപ്പെട്ടതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. രാവിലെ പെയ്ത മഴയ്ക്ക് കറുത്ത നിറമുണ്ടായിരുന്നുവെന്നും വെള്ളത്തിൽ എണ്ണപ്പാട പോലെയുള്ള അവശിഷ്ടങ്ങൾ കാണപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. വയനാട് ടൈൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച നടൻ മമ്മൂട്ടിക്കെതിരെ സൈബർ ആക്രണം. വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങൾ വാർത്തയിൽ ശ്രദ്ധേയമായി. തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ മന്ത്രി ഗണേഷ് കുമാർ പരിഹസിച്ചതും വാർത്തകളിൽ പ്രാധാന്യം നേടി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.

ഇറാന്റെ എണ്ണ ശുദ്ധീകരണശാലകളും സംഭരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ടെഹ്റാന്റെ ആകാശത്ത് കറുത്ത മേഘപടലങ്ങൾ രൂപപ്പെട്ടതായി റിപ്പോർട്ടുകൾ.

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച നടൻ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം. ഇടതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നാണ് വിമർശനം ഉയരുന്നത്.

തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഗ്ദാനം നടപ്പാക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ രണ്ടുമാസം കൊണ്ട് കെഎസ്ആർടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പരിഹസിച്ചു. ADVERTISEMENT Go AD-FREE

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചകളിലും പ്രോട്ടോക്കോൾ ലംഘനങ്ങളിലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ബംഗാൾ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയിൽ നിന്ന് റിപ്പോർട്ട് തേടി.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ജനതാദൾ (യുണൈറ്റഡ്) പാർട്ടിയിൽ ചേർന്ന് ഔദ്യോഗികമായി രാഷ്ട്രീയത്തിലേക്ക് കടന്നു. നിതീഷ് കുമാർ രാജ്യസഭയിലേക്ക് പോകാനുള്ള തീരുമാനം എടുത്തതോടെയാണ് മകന്റെ രാഷ്ട്രീയ പ്രവേശനം ശ്രദ്ധ നേടുന്നത്. ADVERTISEMENT Go AD-FREE

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Osinttechnical എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN

[*]
4 MINUTES AGO ‘ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിയല്ലാതെ മറ്റു മാർഗമില്ല; വാക്കുകളെ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
8 MINUTES AGO ടെഹ്റാനിൽ ആകാശത്ത് കറുത്ത മേഘപടലങ്ങൾ; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം – പ്രധാന വാർത്തകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 8 MINUTES AGO പറവൂരിൽ സതീശനെതിരെ ഇ.ടി. ടൈസൺ; സിപിഐ എക്സിക്യൂട്ടീവിൽ ധാരണ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Today\“s Recap: 08-03-2026
Pages: [1]
View full version: ടെഹ്റാനിൽ ആകാശത്ത് കറുത്ത മേഘപടലങ്ങൾ; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം – പ്രധാന വാർത്തകൾ