‘ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിയല്ലാതെ മറ്റു മാർഗമില്ല; വാക്കുകളെ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു’
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/7/masud-pezeshkian-iran.jpg?w=1120&h=583ടെഹ്റാൻ ∙ അയൽരാജ്യങ്ങളോടുള്ള തന്റെ അനുനയ നിലപാടിൽ നിന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പിന്നോട്ട്. അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഒരു ദിവസത്തിനു ശേഷമാണ്, തങ്ങൾക്കെതിരെയുള്ള ഏതു നീക്കത്തിനും ശക്തമായ മറുപടി നൽകുമെന്ന അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം.
‘‘എന്റെ വാക്കുകളെ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു. ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുകയല്ലാതെ മറ്റു മാർഗമില്ല. സമ്മർദം ഏറുന്നതിനനുസരിച്ച് ഞങ്ങളുടെ പ്രതികരണം കൂടുതൽ ശക്തമാകും’’ – ഞായറാഴ്ച പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ മസൂദ് പെസഷ്കിയാൻ പറഞ്ഞു.
What you should read next
[*] ‘കപ്പൽ ഉപേക്ഷിക്കാൻ യുഎസ് രണ്ടുതവണ നിർദേശം നൽകി’; കൊല്ലപ്പെട്ട നാവികന്റെ ഫോൺ സംഭാഷണം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഇറാൻ നടത്തിയ ആക്രമണങ്ങളിൽ അയൽരാജ്യങ്ങളോട് താൻ വ്യക്തിപരമായും രാജ്യത്തിനു വേണ്ടിയും ക്ഷമ ചോദിക്കുന്നു എന്ന് മസൂദ് പെസഷ്കിയാൻ നേരത്തെ പറഞ്ഞിരുന്നു. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാൻ നേതൃത്വം തയാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. അയൽരാജ്യങ്ങളിലെ ചില കേന്ദ്രങ്ങൾ ശത്രുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ടെന്നും അത്തരം ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ശക്തമായ ആക്രമണം തുടരുമെന്നും ഇറാന്റെ ജുഡീഷ്യറി ചീഫ് മുന്നറിയിപ്പ് നൽകി.
ഇറാൻ നിരുപാധികം കീഴടങ്ങണം എന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം മസൂദ് പെസഷ്കിയാൻ തള്ളിക്കളഞ്ഞു. ഇതിന് മറുപടിയായി, കീഴടങ്ങാൻ ആരും ബാക്കിയുണ്ടാവാത്ത വിധം തിരിച്ചടി നൽകുമെന്ന് ട്രംപും ഭീഷണിപ്പെടുത്തി. ബഹ്‌റൈൻ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ തുടരുകയാണ്. ദുബായ് മറീനയിലെ പ്രശസ്തമായ റസിഡൻഷ്യൽ ടവറിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടിത്തമുണ്ടായി. ADVERTISEMENT Go AD-FREE
JUST IN
[*]
28 SECONDS AGO ‘ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിയല്ലാതെ മറ്റു മാർഗമില്ല; വാക്കുകളെ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
4 MINUTES AGO ടെഹ്റാനിൽ ആകാശത്ത് കറുത്ത മേഘപടലങ്ങൾ; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം – പ്രധാന വാർത്തകൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 4 MINUTES AGO പറവൂരിൽ സതീശനെതിരെ ഇ.ടി. ടൈസൺ; സിപിഐ എക്സിക്യൂട്ടീവിൽ ധാരണ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Masoud Pezeshkian: Iranian President Masoud Pezeshkian issues a strong warning to neighboring countries, stating Iran will retaliate if attacked. This comes after previous conciliatory remarks, amidst escalating regional tensions and ongoing explosions in Bahrain, Kuwait, and the UAE.
Pages:
[1]