എ.പത്മകുമാർ അറസ്റ്റിൽ, ബിഹാറിൽ വീണ്ടും അധികാരമേറ്റ് നിതീഷ് കുമാർ– പ്രധാന വാർത്തകൾ

Chikheang 2025-11-21 00:51:11 views 786
  



ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ എ.പത്മകുമാർ അറസ്റ്റിലായതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ വീണ്ടും അധികാരമേറ്റതും ഇന്ന് വാർത്തകളിൽ ഇടം പിടിച്ചു. നേപ്പാളിൽ വീണ്ടും ജെൻ സീ കലാപമുണ്ടായതും ഇന്ന് വാർത്താ പ്രാധാന്യം നേടി. വായിക്കാം ഇന്നത്തെ മറ്റു പ്രധാന വാർത്തകൾ ഒരിക്കൽ കൂടി.  

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ എന്‍.വാസുവിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മറ്റൊരു പ്രസിഡന്റ് കൂടി അറസ്റ്റില്‍. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന എ.പത്മകുമാറിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കോന്നി മുൻ എംഎൽഎയുമാണ് പത്മകുമാര്‍. പ്രത്യേക കേന്ദ്രത്തില്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്തതിനു ശേഷമാണ് എസ്‌ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് എസ്‌ഐടി.

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ വീണ്ടും അധികാരമേറ്റു. പത്താം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്. ഗാന്ധി മൈതാനിൽ സത്യപ്രതിജ്ഞാ ചടങ്ങിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ബിജെപി മുഖ്യമന്ത്രിമാരും സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ദിവസം ചേർന്ന എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗം നിതീഷിനെ നേതാവായി തിരഞ്ഞെടുത്തിരുന്നു. ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ നേതാവായി സമ്രാട്ട് ചൗധരിയെയും ഉപനേതാവായി വിജയ് സിൻഹയെയും തിരഞ്ഞെടുത്തു. ഇരുവരും ഉപമുഖ്യമന്ത്രിമാരായി തുടരും.
    

  • 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
      

         
    •   
         
    •   
        
       
  • മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുണ്ടായ സംഘർഷ സാഹചര്യം ഇല്ലാതാക്കാൻ താൻ ഇടപെട്ടെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും മേൽ 350% താരിഫ് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഞങ്ങൾ യുദ്ധത്തിനു പോകില്ലെന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്ത യുഎസ് - സൗദി നിക്ഷേപ ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ അവകാശവാദം. ഇന്ത്യ –പാക്ക് സംഘർഷം ഒഴിവായത് തന്റെ ഇടപെടൽ മൂലമാണെന്ന് 60 ലേറെത്തവണ ട്രംപ് അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ അതു നിഷേധിച്ചിട്ടുമുണ്ട്.

രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം നേപ്പാളിൽ വീണ്ടും ജെൻ സീ കലാപം. ബുധനാഴ്ച നേപ്പാളിലെ ബാര ജില്ലയിലാണ് യുവാക്കളു‌‌ടെ സംഘവും സിപിഎൻ- യുഎംഎൽ പ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായത്. ഇതിനെത്തുടർന്ന് മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. പിന്നാലെ പ്രതിഷേധക്കാരും പൊലീസുമായും പുലർച്ചെ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്. ആറ് പ്രതിഷേധക്കാർക്കു പരുക്കേറ്റിട്ടുണ്ട്.

സ്വപ്നത്തിൽ വന്ന നായയുടെ നിർദേശ പ്രകാരമാണ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചതെന്ന് അറസ്റ്റിലായ പ്രതിയുടെ മൊഴി. ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഓഗസ്റ്റ് 20നായിരുന്നു ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രിക്കു നേരെ ആക്രമണമുണ്ടായത്. പ്രതിയായ രാജേഷ്ഭായി സക്കറിയയെ പൊലീസ് സംഭവസ്ഥത്തു വച്ചുതന്നെ അറസ്റ്റു ചെയ്തിരുന്നു. English Summary:
Todays Recap November 20th
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Previous threads: casino rewards canada Next threads: casino colours
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137578

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.