മസ്കത്ത് ∙ ഒമാനിൽ മലയാളത്തിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ‘സുഖമാണോ’ എന്ന മോദിയുടെ ചോദ്യം. സദസ്സിൽ ധാരാളം മലയാളികളുണ്ടെന്നു പറഞ്ഞ ശേഷമായിരുന്നു സുഖമാണോ എന്നു പ്രധാനമന്ത്രി ചോദിച്ചത്. മലയാളികൾ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
- Also Read ഇന്ത്യ–ഒമാൻ സ്വതന്ത്ര വ്യാപാര കരാർ: ഇന്ത്യയുടെ 98% ഉൽപന്നങ്ങൾക്കും ഇനി നികുതി ഇല്ല
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശനം. ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ മദീനത്തുൽ ഇർഫാൻ തിയറ്ററിലാണ് മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തത്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറാണ് കൂടിക്കാഴ്ചയിൽ എല്ലാവരും ഉറ്റുനോക്കുന്നത്. പ്രതിരോധം, വാണിജ്യം, സംസ്കാരം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്ന ചർച്ചകളും കരാറുകളും കൂടിക്കാഴ്ചയിലുണ്ടാകും. ഒമാൻ സന്ദർശനം പൂർത്തിയാക്കി വൈകിട്ടോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും.
- Also Read മോദിയുമായി ഫോൺ കോൾ; പിന്നാലെ ജയശങ്കറുമായി ചർച്ച, ഇന്ത്യ-ഇസ്രയേൽ ബന്ധം ശക്തമാകുന്നു, നെതന്യാഹു ഇന്ത്യയിലേക്ക്
- സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
- കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
- നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Randhir Jaiswal എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Modi speaks malayalam in oman: Narendra Modi\“s Oman visit highlights the strong diplomatic ties between India and Oman, with a focus on strengthening cooperation across various sectors. During his visit, Modi addressed the Indian community, even speaking a few words in Malayalam, and met with Oman\“s ruler to discuss economic partnerships and other collaborations. |