വരി തെറ്റിച്ചത് ചോദ്യംചെയ്തു; ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരന് എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിന്റെ ക്രൂരമർദനം

Chikheang Yesterday 23:21 views 201
  



ന്യൂഡൽഹി∙ ‍‍ഡൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് യാത്രക്കാരനെ മർദിച്ചെന്ന് ആരോപണം. സെക്യൂരിറ്റി ചെക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണു മർദനത്തിൽ കലാശിച്ചതെന്നാണു വിവരം. അങ്കിത് ദിവാൻ എന്ന യാത്രക്കാരനാണ് പൈലറ്റിൽനിന്ന് ദുരനുഭവമുണ്ടായത്. അങ്കിതിനെ മർദിച്ച വീരേന്ദ്രർ സേജ്‌വാൾ എന്ന പൈലറ്റിനെ ഡ്യൂട്ടിയിൽനിന്ന് നീക്കി.

  • Also Read ഈ ഇളവ് ഒമാൻ നൽകിയത് ഇന്ത്യയ്ക്കു മാത്രം; തൊഴിലവസരങ്ങളിലെ നേട്ടം ഇന്ത്യൻ പ്രവാസികൾക്ക്   


താനും കുടുംബവും കടന്നുപോയ ദുരനുഭവത്തെക്കുറിച്ച് അങ്കിത് സമൂഹമാധ്യമമായ എക്സിൽ കുറിച്ചിട്ടുണ്ട്. പൈലറ്റിൽനിന്ന് ക്രൂരമർദനം നേരിട്ടെന്നാണു അങ്കിത് ദിവാൻ സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. ‘‘4 മാസം പ്രായമുള്ള കുട്ടി കൂടെയുള്ളതിനാൽ ജീവനക്കാരുടെ സെക്യൂരിറ്റി ചെക്ക് (പിആർഎം ചെക്ക്) ഉപയോഗിക്കാനായിരുന്നു നിർദേശം. എന്നാൽ അവിടെ ജീവനക്കാർ വരിതെറ്റിച്ച് മുന്നിൽ കയറുന്നുണ്ടായിരുന്നു. ഇത് ഞാൻ ചോദ്യം ചെയ്തു. ഇതോടെ ക്യാപ്റ്റൻ വീരേന്ദ്രർ സേജ്‍വാൾ ദേഷ്യപ്പെടുകയായിരുന്നു. നിരക്ഷരനാണോയെന്നും ജീവനക്കാർക്കു മാത്രമുള്ള വരിയാണിതെന്ന് എഴുതിയ ബോർഡ് വായിച്ചില്ലേയെന്നും പൈലറ്റ് ചോദിച്ചു. തുടർന്ന് വാക്കുതർക്കം ഉണ്ടായി. ഇതോടെ പൈലറ്റ് എന്നെ ശാരീരികമായി ആക്രമിക്കുകയും ഞാൻ രക്തത്തിൽ കുളിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഷർട്ടിലെ രക്തം എന്റേതാണ്’’– രക്തം പുരണ്ട തന്റെ മുഖത്തിന്റെയും സേജ്‍വാളിന്റെയും ചിത്രങ്ങൾ സഹിതം ദിവാൻ പോസ്റ്റ് ചെയ്തു.

  • Also Read എല്ലാം അടിച്ചേൽപിക്കുന്ന രാജ്യങ്ങളൊന്നും ഇന്ന് നിലവിലില്ല; ലോകക്രമം മാറിയെന്ന് മന്ത്രി എസ്. ജയശങ്കർ   


‘‘എന്റെ അവധിക്കാല യാത്ര നശിച്ചു. ഞാൻ ആദ്യം ചെയ്തത് ഒരു ഡോക്ടറെ കാണുകയായിരുന്നു. സ്വന്തം അച്ഛൻ ക്രൂരമായി ആക്രമിക്കപ്പെടുന്നതു കണ്ട എന്റെ 7 വയസ്സുകാരിയായ മകൾ ഇപ്പോഴും മാനസികാഘാതത്തിലും ഭയത്തിലുമാണ്. എങ്ങനെയാണ് ഇത്തരം പൈലറ്റുമാരെ വിമാനം പറത്താൻ അനുവദിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കയ്യാങ്കളിക്കിടയിൽ ശാന്തരായിരിക്കാൻ കഴിയില്ലെങ്കിൽ, ആകാശത്ത് നൂറുകണക്കിന് ആളുകളുടെ ജീവൻ അവരെ എങ്ങനെ വിശ്വസിച്ചേൽപ്പിക്കാനാകും?’’ – അങ്കിത് ദിവാൻ  എക്സിൽ കുറിച്ചു.     
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പൈലറ്റിനെ ഉടൻ തന്നെ ജോലിയിൽനിന്ന് മാറ്റിനിർത്താനും ഔദ്യോഗിക അന്വേഷണം നടത്താനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശിച്ചു. ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നും യാത്രക്കാരൻ രേഖാമൂലം പരാതി നൽകിയാൽ നിയമനടപടികൾ തുടങ്ങുമെന്നും ഡൽഹി പൊലീസ് അറിയിച്ചു.

(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @NishitDoshi144 എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Air India Express Pilot Assault: An Air India Express pilot is accused of assaulting a passenger at Delhi Airport after a dispute over security check procedures. The pilot has been removed from duty, and an investigation is underway following a social media post by the victim detailing the alleged attack.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Previous threads: 2 procter & gamble plaza Next threads: gacor 200 slot
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142540

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com