ഇന്ത്യൻ കൾചറൽ കോൺഗ്രസ്; ഇന്ത്യയുടെ ബഹുസ്വരത ആഘോഷിക്കുന്ന കലാപരിപാടികളുമായി വേദികൾ

cy520520 17 hour(s) ago views 295
  



കൊച്ചി∙ ഇന്ത്യൻ കൾചറൽ കോൺഗ്രസിന്റെ ഭാഗമായി നഗരത്തിലെ വിവിധ വേദികളിൽ നടക്കുന്നത് രാജ്യത്തെ സംസ്കാരത്തിന്റെ വൈവിധ്യവും ബഹുസ്വരതയും ആഘോഷിക്കുന്ന ഒട്ടേറെ കലാപരിപാടികളും വ്യത്യസ്ത സെഷനുകളും. ലളിതകലാ അക്കാദമിയിൽ നടന്ന വായനാവേദിയിൽ എഴുത്തുകാർ സ്വന്തം പുസ്തകം വായിക്കുന്ന സെഷൻ ടി.പത്മനാഭൻ ‘ഗസയിലെ കുട്ടികൾ’ എന്ന കഥ വായിച്ച് ഉദ്ഘാടനം ചെയ്തു. എൻ.എസ്. മാധവൻ, സി.റഹീം, സജ്ജാദ് ഹുസൈൻ എന്നിവരും സ്വന്തം കൃതികൾ വായിച്ചു.  

  • Also Read മലയാളത്തിന്റെ സ്വന്തം ശ്രീനിക്ക് വിട; ചിന്തിപ്പിച്ചും ചിരിപ്പിച്ചും 48 വർഷം   


മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ.എം. മാത്യുവിന്റെ ആത്മകഥ  ‘എട്ടാമത്തെ മോതിരം’ ലീഡർ റൈറ്റർ കെ. ഹരികൃഷ്ണൻ വായിച്ചു. മൺമറഞ്ഞ എഴുത്തുകാരുടെ കൃതികൾ അനന്തരാവകാശികൾ വായിക്കുന്ന സെഷനിൽ ബി.ഭദ്ര (ജി. ശങ്കരക്കുറുപ്പ്), സി.പി. ചിത്ര (ചെറുകാട്), ബിജു പുതൂർ (ഉണ്ണിക്കൃഷ്ണൻ പുതൂർ), രവിനാഥൻ വള്ളത്തോൾ (വള്ളത്തോൾ), ഹരി ചങ്ങമ്പുഴ (ചങ്ങമ്പുഴ), രവി ഡിസി (ഡിസി കിഴക്കേമുറി), യമുന വയലാർ (വയലാർ) എന്നിവർ പങ്കെടുത്തു. അന്തരിച്ച നടൻ ശ്രീനിവാസനോടുള്ള ആദരസൂചകമായി ഇന്നലെ നടക്കാനിരുന്ന കലാപരിപാടികൾ റദ്ദാക്കിയെങ്കിലും  ഇന്നും നാളെയുമായി എല്ലാ കലാപരിപാടികളും മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. English Summary:
Indian Cultural Congress: The Indian Cultural Congress is celebrating the nation\“s cultural diversity and pluralism with various programs across Kochi. The event featured a reading forum where prominent authors like T. Padmanabhan read from their own works, alongside sessions honoring late literary figures.
like (0)
cy520520Forum Veteran

Post a reply

loginto write comments

Previous / Next

cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138276

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com