തുറവൂർ∙ സംസ്ഥാനത്ത് വിദേശ മദ്യഗോഡൗണിൽ നിന്ന‌് ബാറുകളിലേക്കും ബവ്റിജസ് കോർപറേഷൻ അടക്കമുള്ള സർക്കാർ ഏജൻസികളിലെ വിൽപ്പനശാലകളിലേക്കുമുള്ള മദ്യവിതരണം സെർവർ തകരാറിനെ തുടർന്ന് തടസ്സപ്പെട്ടു. തകരാർ മൂലം ഇന്ന് വൈകിട്ട് 5 വരെ മദ്യ ഔട്ട്ലറ്റുകളിലേക്കും ബാറുകളിലേക്കും മദ്യം എത്തിക്കാൻ സാധിച്ചിട്ടില്ല. ഇന്നുമാത്രം അൻപതിലധികം കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
- Also Read വീട്ടിൽ പ്രശ്നമുണ്ടാക്കിയതിന് ഭാര്യ പരാതിപ്പെട്ടു; തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് പൊലീസ് മർദനം
സെർവർ തകരാർ മൂലം കഴിഞ്ഞ മൂന്ന് ദിവസമായി ബില്ലടിക്കാൻ കഴിയുന്നില്ല. ലോഡ് കയറ്റി ഗോഡൗണുകൾക്ക് മുൻപിൽ വാഹനങ്ങൾ നിലയുറപ്പിച്ചെങ്കിലും സെർവർ തകരാർ മൂലം ബില്ലടിക്കാൻ സാധിക്കാത്തതിനാൽ ഗോഡൗണുകൾക്ക് മുൻപിൽ വാഹനങ്ങൾ നിരയായി കിടക്കുകയാണ്. കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപറേഷൻ 8 ബവ്റിജസ് കോർപറേഷൻ ഔട്ട്ലറ്റുകളിലേക്കും നൂറിലധികം ബാറുകളിലേക്കും മദ്യമെത്തിക്കുന്നതു കൊച്ചി കേന്ദ്രീകരിച്ചുള്ള ഗോഡൗണിൽ നിന്നാണ്. ഇവിടങ്ങളിലേക്കുമാത്രം 10 കോടിയിലധികം രൂപയുടെ മദ്യമാണ് ബില്ലടിക്കാൻ സാധിക്കാത്തതിനാൽ പ്രതിസന്ധിയിലായിരിക്കുന്നത്.
ക്രിസ്‌മസ്–പുതുവത്സരം പ്രമാണിച്ച് ബാറുകളിലും സർക്കാർ മദ്യ ഔട്ട്ലറ്റുകളിൽ നിന്നും ഓർഡറുകൾ ലഭിച്ചിട്ടുണ്ടെങ്കിലും സെർവർ തകരാർ മൂലം ബില്ലടിക്കാൻ സാധിക്കാത്ത അവസ്‌ഥയാണ്. മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് സോഫ്റ്റ്‌വെയർ നിയന്ത്രിക്കുന്നത്.
- REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
- കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
- സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
English Summary:
Kerala Liquor Distribution Disrupted: Kerala liquor distribution faces major disruptions due to server failure. The server error has caused significant financial losses and supply chain issues for Beverages Corporation and related outlets. |