കീവ് ∙ യുക്രെയ്നിലെ ഒഡേസയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഒഡേസയിലെ കരിങ്കടൽ മേഖലയിലുടനീളമുള്ള ഊർജ സംവിധാനങ്ങളെയും മോൾഡോവൻ അതിർത്തിയിലേക്കുള്ള പ്രധാന ഇടനാഴികളെയും ലക്ഷ്യമിട്ട് മോസ്കോ നിരന്തര ആക്രമണം ശക്തമാക്കിയിരുന്നതായും യുക്രെയ്ൻ എമർജൻസി സർവീസ് അറിയിച്ചു.
- Also Read സിറിയയിലെ ഐസിസ് കേന്ദ്രങ്ങളിൽ കനത്ത ആക്രമണം അഴിച്ചുവിട്ട് യുഎസ് : തിരിച്ചടിയെന്ന് ഡോണൾഡ് ട്രംപ്
യുക്രെയ്‌നിന്റെ വിദേശ വ്യാപാരത്തിനും ഇന്ധന ഇറക്കുമതിക്കും നിർണായകമായ തുറമുഖങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് നിരന്തരമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതെന്ന് യുക്രെയ്ൻ ഉദ്യോഗസ്ഥർ പറഞ്ഞു. നാലു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ യുഎസ് നിര്‍ദേശിച്ച പദ്ധതിയെക്കുറിച്ചുള്ള ചർച്ചകള്‍ക്കായി ക്രെംലിന്‍ പ്രതിനിധി ഫ്ലോറിഡയിലേക്ക് പോകാനിരിക്കവേയാണ് ആക്രമണം ഉണ്ടായത്. ട്രംപ് ഭരണകൂടം മാസങ്ങളായി നടത്തിവരുന്ന സമാധാന ശ്രമങ്ങളുടെ ഭാഗമാണ് നിലവിലെ ചർച്ചകൾ. English Summary:
Contradiction in Ukraine: 8 Killed in Odesa Attack Amidst Peace Efforts: Ukraine war intensifies with a recent missile attack on Odesa, resulting in casualties and targeting key infrastructure. This incident occurs as discussions regarding a US-proposed peace plan are anticipated, marking a critical point in the ongoing conflict. |