പിലിബിത്ത് ∙ ഉത്തർപ്രദേശിലെ പിലിബിത്തിൽ വിരമിച്ച സിഐഎസ്എഫ് സബ് ഇൻസ്പെക്ടറുടെ വീട്ടിൽ അധ്യാപകനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സുഖ്‌ദേവ് സിങ് (30) ആണ് കൊല്ലപ്പെട്ടത്. സിഐഎസ്എഫ് മുൻ ഉദ്യോഗസ്ഥനായ പുരൺ സിങ്ങിന്റ വീട്ടിലാണ് സംഭവം നടന്നത്. പുരൺ സിങ്ങിന്റ ഭാര്യ ഗുർമീത് കൗറിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ഉപയോഗിച്ച റിവോൾവർ പിടിച്ചെടുത്തു.
- Also Read വിദ്വേഷ പ്രസംഗത്തിനെതിരെ തെലങ്കാനയിലും നിയമം വരുന്നു; ബിൽ ഉടൻ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി
സുഖ്‌ദേവ് സിങ്ങിന്റെ നെഞ്ചിലൂടെ തുളച്ചുകയറിയ വെടിയുണ്ട ഭിത്തിയിൽ തറച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിഐഎസ്എഫ് മുൻ ഉദ്യോഗസ്ഥനായ പുരൺ സിങ്ങിന്റ വീട്ടിൽ സുഖ്‌ദേവ് പതിവായി എത്താറുണ്ടായിരുന്നുവെന്നും അവിടെ ഐഇഎൽടിസ് കോച്ചിങ് ക്ലാസുകൾ നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
‘ദേഷ്യത്തിൽ സുഖ്‌ദേവ് തന്റെ റിവോൾവർ പുറത്തെടുത്ത് വെടിയുതിർത്തു. ഒരു വെടിയുണ്ട എന്റെ ഭാര്യക്ക് കൊണ്ടു. അതിനുശേഷം അയാൾ സ്വയം നെഞ്ചിൽ വെടിവയ്‌ക്കുകയായിരുന്നു.’ – പുരൺ സിങ് പറഞ്ഞു. ‘തന്റെ മകളുമായി സുഖ്‌ദേവിന് പ്രണയബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന പുരൺ സിങ്, മകനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. പുരൺ സിങ് എന്റെ മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.’ – സുഖ്‌ദേവിന്റെ പിതാവ് ഹർജീന്ദർ സിങ് ആരോപിച്ചു.
- REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
- കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
- സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
സുഖ്‌ദേവിന്റെ പിതാവ് ഹർജീന്ദർ സിങ്ങിന്റെ പരാതിയിൽ പുരൺ സിങ്ങിനും ഭാര്യ ഗുർമീത് കൗറിനുമെതിരെ കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സാമ്പത്തിയ ഇടപാടാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച സൂചനയെന്ന് പൊലീസ് സൂപ്രണ്ട് വിക്രം ദാഹിയ പറഞ്ഞു. എങ്കിലും കുടുംബം പ്രണയബന്ധം ആരോപിക്കുന്ന സാഹചര്യത്തിൽ വെടിവയ്‌പ്പിലേക്ക് നയിച്ച യഥാർഥ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. English Summary:
Teacher Shot Dead in Pilibhit; Former CISF Officer Arrested Amid \“Love Affair\“ Allegations |