കാഞ്ഞിരപ്പുഴ ∙ പിച്ചളമുണ്ട വാക്കോടനിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടങ്ങി. ഇന്നലെ രാത്രി പത്തോടെയാണു പുലി കുടുങ്ങിയത്. നവംബർ 27നാണ് വനമേഖലയോടു ചേർന്നു കൊട്ടാരം ജോർജിന്റെ തോട്ടത്തിൽ കൂട് സ്ഥാപിച്ചത്.
Also Read മുൻ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ വീട്ടിൽ അധ്യാപകൻ വെടിയേറ്റു മരിച്ച നിലയിൽ; പ്രണയബന്ധം സംശയിച്ച് കൊലപാതകമെന്ന് കുടുംബം
ജോർജിന്റെ തോട്ടത്തിൽ കാടുവെട്ടാനെത്തിയ തൊഴിലാളികൾക്കു നേരെ പുലി പാഞ്ഞടുത്തിരുന്നു. ഭാഗ്യംകൊണ്ടാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. നവംബർ 16നു ടാപ്പിങ് തൊഴിലാളി ബോസ് നെല്ലിക്കൽ റബർ തോട്ടത്തിൽ നിന്നു വന്യമൃഗത്തെ കണ്ട് ഓടി രക്ഷപ്പെട്ട സംഭവം ഉണ്ടായി.
ഇതിന് ഏതാനും ദിവസങ്ങൾക്കു മുൻപു ജോഷു മുത്തനാട്ടിന്റെ ആടിനെ പുലി പിടികൂടിയിരുന്നു. ഇതിന് ഏതാനും ആഴ്ചകൾക്കു മുൻപു വാക്കോടൻ കുണ്ടാമ്പിൽ അംബികയുടെ വീട്ടിൽ നിന്നു വളർത്തുമൃഗത്തെ വീടിന്റെ വരാന്തയിൽ നിന്നു പുലി പിടിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
വാക്കോടൻ, ചുള്ളിപ്പറ്റ, നിരവ്, ചെന്തണ്ട് ഭാഗങ്ങളിൽ പുലി, കടുവ എന്നിവയുടെ സാനിധ്യമുണ്ടെന്നു നാട്ടുകാർ പറയുന്നു. നാട്ടുകാർ മണ്ണാർക്കാട് ഡിഎഫ്ഒയ്ക്കു പരാതിനൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് വനംവുകുപ്പ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചത്. പൂഞ്ചോല മാന്തോണിൽ സ്ഥാപിച്ചിരുന്ന കൂടാണു വാക്കോടനിലേക്കു കൊണ്ടുപോയത്. പുലി കൂട്ടിൽ അകപ്പെട്ടത് അറിഞ്ഞു വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. English Summary:
Kanjirappuzha: Leopard Trapped in Cage at Kanjirappuzha\“s Vakkodan Plantation