മുംബൈ ∙ ഹോട്ടലിൽ മുറി മാറിക്കയറിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ. കഴിഞ്ഞദിവസം പണം കടം വാങ്ങുന്നതിനായി സുഹൃത്തിനെ തേടിയെത്തിയ നഴ്സായ യുവതിയാണു പീഡിപ്പിക്കപ്പെട്ടത്. യുവതിയുടെ സുഹൃത്ത് താമസിച്ചിരുന്ന 205–ാം നമ്പർ മുറിക്കു പകരം 105–ാം നമ്പർ മുറിയിലാണു യുവതി കയറിയത്. തുടർന്ന് ക്ഷമാപണം നടത്തി.
- Also Read 3 കോടിയുടെ ഇൻഷുറൻസ് തുക തട്ടാൻ ക്രൂരത; അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നു, മക്കൾ പിടിയിൽ
എന്നാൽ മുറിയിൽ നിന്ന് ഇറങ്ങവേ, മദ്യലഹരിയിലായിരുന്ന യുവാക്കൾ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് അവിടെനിന്നു രക്ഷപ്പെട്ട യുവതി പൊലീസിൽ പരാതി നൽകി. മുംബൈയിൽനിന്ന് 350 കിലോമീറ്റർ അകലെയുള്ള ഛത്രപതി സംഭാജി നഗറിലാണു സംഭവം. English Summary:
Nurse Gang raped in Mumbai: Three men have been arrested in Chhatrapati Sambhaji Nagar, Maharashtra, for the gang-rape of a nurse. The incident occurred after she accidentally entered the wrong hotel room while looking for a friend. |