പുണെ∙ ഭഗവാൻ കൃഷ്ണനും ഹനുമാനുമാണ് ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞർ എന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഒരാൾ മഹാഭാരതത്തിലെയും മറ്റൊരാൾ രാമായണത്തിലെ മഹാനായ നയതന്ത്രജ്ഞരാണെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു. ലോകം ഇന്ന് സഖ്യരാഷ്ട്രീയത്തിന്റെ യുഗത്തിലാണ്. ആർക്കും ഭൂരിപക്ഷമില്ല. ഒരു സഖ്യത്തിനും ഭൂരിപക്ഷമില്ല. അപ്പോൾ നിരന്തരം സഖ്യങ്ങൾ മാറുകയും പുതിയ കരാറുകളിൽ ഏർപ്പെടുകയും ചെയ്യുമെന്നും ജയശങ്കർ പറഞ്ഞു.
- Also Read ഇന്ത്യ ഇനി അമേരിക്കയുടെ ‘ഉറ്റതോഴൻ’; 900 ബില്യൻ ഡോളറിന്റെ പ്രതിരോധ ബിൽ പാസായി, ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ്
‘‘ലങ്കയിലേക്ക് ഹനുമാനെ അയച്ചത് യഥാർത്ഥത്തിൽ വിവരങ്ങൾ ശേഖരിക്കാനാണ്. ഹനുമാൻ എന്താണ് ചെയ്തതെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. അദ്ദേഹത്തിന് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞു. സീതാദേവിയെ കാണാൻ കഴിഞ്ഞു. സീതയുടെ മനോവീര്യം ഉയർത്താൻ കഴിഞ്ഞു. കൊട്ടാരത്തിൽ കയറാനും, രാവണന്റെ മുഴുവൻ സജ്ജീകരണങ്ങളും തകർക്കാനും ഹനുമാന് സാധിച്ചു. പിന്നാലെ രാവണനെ മാനസികമായി പരാജയപ്പെടുത്തി. ഇതിലും വലിയ നയതന്ത്രജ്ഞനെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കില്ല. അദ്ദേഹത്തിന് ഒരു ജോലി നൽകി. പക്ഷേ, പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു ഹനുമാൻ ചെയ്തത്. ഒരു മോദി മാത്രമേയുള്ളൂ. രാജ്യത്തെ നയിക്കുന്നത് ദീർഘദൃഷ്ടിയുള്ള നേതാക്കന്മാരാണ്. അത് നടപ്പാക്കാൻ കുറച്ച് ആളുകൾ ഉണ്ടാകും. പക്ഷേ, ആ ദീർഘദൃഷ്ടിയും നേതൃമികവും ആണ് ഇന്നത്തെ വ്യത്യാസത്തിന് കാരണം’’ – ജയശങ്കർ പറഞ്ഞു. English Summary:
Lord Krishna and Hanuman are Greatest Diplomats: EAM S. Jaishankar calls Lord Krishna and Hanuman the “world\“s greatest diplomats.“ Speaking in Pune, He highlights Hanuman\“s mission to Lanka as a masterclass in diplomacy and exceeding expectations. |