വന്ദേമാതരം പറഞ്ഞ് ആർ.ശ്രീലേഖ, ഗണഗീതം ആലപിച്ച് ബിജെപി അംഗങ്ങൾ; തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ പൂർത്തിയായി

cy520520 2025-12-21 20:21:09 views 535
  



തിരുവനന്തപുരം∙ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ തിരുവനന്തപുരം കോർപ്പറേഷനിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി. തിരഞ്ഞെടുപ്പ് നടക്കാത്ത വിഴി‌ഞ്ഞം ഡിവിഷനിലെ അംഗം ഒഴിച്ച് ബാക്കി 100 പേരും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ 50 അംഗങ്ങളും എൽഡിഎഫിലെ  29 അംഗങ്ങളും യുഡിഎഫിലെ 19 അംഗങ്ങളും 2 സ്വതന്ത്രരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.  

  • Also Read തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; ഒപ്പിടേണ്ടത് രണ്ട് റജിസ്റ്ററുകളിൽ, കൂറുമാറ്റം നിർണായകം   


പ്രകടനമായാണ് ബിജെപി അംഗങ്ങൾ കോർപ്പറേഷൻ ഓഫിസിലെക്കെത്തിയത്. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ബിജെപി പ്രവർത്തകർ കോർപ്പറേഷൻ‌ കൗൺസിൽ ഹാളിൽ ഗണഗീതം പാടിയത് തർക്കത്തിനിടയാക്കി. ‘പരമപവിത്രം’ എന്ന് തുടങ്ങുന്ന ഗാനമാണ് ബിജെപി പ്രവർത്തകർ പാടിയത്. അതേസമയം ബിജെപിയുടേത് വർഗീയ അജൻഡയാണെന്ന് സിപിഎം ആരോപിച്ചു. പാസില്ലാതെയാണ് ബിജെപി പ്രവർത്തകർ അകത്ത് കയറിയതെന്നും സംവിധാനത്തെ അട്ടിമറിക്കാനാണ് ബിജെപിയുെട ശ്രമമെന്നും സിപിഎം അംഗങ്ങൾ ആരോപിച്ചു. അതേസമയം സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം പറഞ്ഞാണ് മുൻ ഡിജിപിയും ശാസ്തമംഗലത്തിൽ നിന്നുള്ള കൗൺസിലറുമായ ആർ.ശ്രീലേഖ വേദി വിട്ടത്. English Summary:
Thiruvananthapuram Corporation oath ceremony: Thiruvananthapuram Corporation oath ceremony saw political demonstrations. BJP members sang devotional songs, leading to conflict with CPM members. The event highlighted the political tensions within the corporation.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138288

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com