മുംബൈ∙ മഹാരാഷ്ട്ര തദ്ദേശതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് വൻ മുന്നേറ്റം. 214 തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സംഖ്യം വ്യക്തമായ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. 52 സീറ്റുകളിലാണു പ്രതിപക്ഷമായ മഹാവികാസ് അഘാഡി സംഖ്യം മുന്നിലുള്ളത്. 246 മുനിസിപ്പൽ കൗൺസിലുകളിലേക്കും 42 നഗർ പഞ്ചായത്തുകളിലേക്കുമാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. 6,859 സീറ്റുകളിൽ, 3,120 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്. ശിവസേന 600, എൻസിപി 200 എന്നിങ്ങനെയാണു ലീഡ് നില. പ്രതിപക്ഷത്ത് ശിവസേന (യുബിടി) 145, കോൺഗ്രസ് 105, എൻസിപി 122 എന്നിങ്ങനെയാണു കണക്കുകൾ.
- Also Read വന്ദേമാതരം പറഞ്ഞ് ആർ.ശ്രീലേഖ, ഗണഗീതം ആലപിച്ച് ബിജെപി അംഗങ്ങൾ; തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ പൂർത്തിയായി
2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ഒരു വർഷം തികയുമ്പോഴാണ് തദ്ദേശതിരഞ്ഞെടുപ്പിലും സമഗ്ര ആധിപത്യവുമായി മഹായുതി സഖ്യം മുന്നേറുന്നത്. കാർഷിക പ്രതിസന്ധി, സ്ത്രീകൾക്കായുള്ള ക്ഷേമ പദ്ധതി തുക ഭാഗികമായി നൽകിയത്, സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്ന കർഷകരുടെ പരാതികൾ എന്നിവയുടെ പശ്ചാത്തലത്തിൽ, പ്രതിപക്ഷം ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രചാരണത്തിൽ കൃത്യമായ ഏകോപനത്തിന്റെ കുറവ് പ്രകടമായിരുന്നു. വിദർഭയിലും മറാത്ത്‌വാഡയിലും കോൺഗ്രസ് നേതാക്കൾ ശക്തമായ പ്രചാരണം നടത്തിയപ്പോൾ, ശിവസേന (യുബിടി) നേതാക്കള്‍ കളത്തിൽ ഇറങ്ങിയില്ല. കൂടാതെ എൻസിപി (എസ്പി) നേതാക്കൾ സ്വന്തം മണ്ഡലങ്ങളിൽ മാത്രം ഒതുങ്ങുകയും ചെയ്തു. ഇതിന് വിപരീതമായി ഭരണകക്ഷിയായ മഹായുതി സഖ്യമാകട്ടെ പൂർണ്ണ ശക്തിയോടെ പ്രചാരണത്തിനിറങ്ങുകയായിരുന്നു. English Summary:
Maharashtra local body elections: saw a decisive victory for the ruling Mahayuti alliance, which established clear dominance in 214 local bodies. The opposition Maha Vikas Aghadi lagged significantly behind with leads in only 52 bodies, reportedly due to a lack of campaign coordination. |