പെരുമ്പാവൂർ∙ കഞ്ചാവുമായി ഇതരസംസ്ഥാനത്തൊഴിലാളി പെരുമ്പാവൂരിൽ പിടിയിൽ. അസം നൗഗാവ് സ്വദേശി ഷരീഫുൽ ഇസ്‍ലാമിനെയാണു (26) പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 8.2 ഗ്രാം ഹെറോയിനും 500 ഗ്രാം കഞ്ചാവുമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.
- Also Read വഴിത്തിരിവായത് ആ ശാസ്ത്രീയ തെളിവ്; രാജ്യത്തിന് പാഠമായ ‘ഉത്രമോഡൽ’, ഇന്ന് ഐപിഎസ് പരിശീലനത്തിലെ പ്രധാന ഭാഗം
സ്കൂട്ടറിൽ കറങ്ങിയായിരുന്നു കഞ്ചാവും ഹെറോയിനും ഇയാൾ വിറ്റിരുന്നത്. വിൽപ്പനയ്ക്കായി സ്കൂട്ടറിൽ പെരുമ്പാവൂർ ഫിഷ് മാർക്കറ്റിലേക്ക് വരുന്ന വഴിയാണ് അന്വേഷണ സംഘത്തിന്റെ പിടിവീണത്. കഴിഞ്ഞദിവസം 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികളെ അയ്യമ്പുഴയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. English Summary:
Interstate Worker Arrested with Cannabis in Perumbavoor: Police seized 8.2 grams of heroin and 500 grams of cannabis from the individual near Perumbavoor fish market, indicating a continued effort to combat drug trafficking in the region. |