‘അട്ടപ്പള്ളത്തേത് ക്രൂരമായ ആൾക്കൂട്ട കൊലപാതകം; ഉത്തരവാദികൾക്ക് ശിക്ഷ ഉറപ്പാക്കണം’: മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Chikheang 2025-12-22 01:21:11 views 848
  



തിരുവനന്തപുരം∙ വാളയാറിൽ യുവാവിന്റെ ജീവനെടുത്ത ആൾക്കൂട്ട ആക്രമണത്തിൽ ഉൾപ്പെട്ട പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകി. ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകമാണ് അട്ടപ്പള്ളത്ത് ഉണ്ടായത്. ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. അതു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതുമല്ല. കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നാണു കത്തിലെ ആവശ്യം.  

  • Also Read ഇനി എന്തു ചെയ്യും മെറ്റ? ‘പോറ്റിയേ കേറ്റിയേ...’ കോടതി പറയാതെ മാറ്റരുതെന്ന് സതീശൻ, ഫെയ്സ്ബുക് കമ്പനിക്ക് കത്ത്   


കത്തിന്റെ പൂർണ്ണരൂപം
കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്നു നാം കരുതിയ ആള്‍ക്കൂട്ട കൊലപാതകം വീണ്ടും ഉണ്ടായിരിക്കുകയാണ്. അതും മധുവിന് ജീവന്‍ നഷ്ടമായ അട്ടപ്പാടിയില്‍ നിന്നും ഏറെ അകലെയല്ലാത്ത അട്ടപ്പള്ളത്ത്. മോഷ്ടാവെന്ന് ആരോപിച്ചാണ് അതിഥി തൊഴിലാളിയായ ഛത്തീസ്ഗഡ് ബിലാസ്പുര്‍ സ്വദേശി രാം നാരായണിനെ ഒരു സംഘം ആള്‍ക്കൂട്ട വിചാരണയ്ക്കു വിധേയനാക്കി ക്രൂരമായി മര്‍ദിച്ചത്. നാലു മണിക്കൂറിന് ശേഷം പൊലീസെത്തിയാണ് രാം നാരായണിനെ ആശുപത്രിയിലെത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.   

  • Also Read ‘രാഹുൽ മാങ്കൂട്ടത്തിലൊക്കെ നമ്മുടെ ഏറ്റവും വലിയ കൺസേൺ ആകുന്നത് എങ്ങനെയാണ്?’ വെർച്വലിനും റിച്വലിനുമിടയിലെ 25 വർഷം   


കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകമാണ് അട്ടപ്പള്ളത്ത് ഉണ്ടായത് എന്നതില്‍ സംശയമില്ല. ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. അത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതുമല്ല. കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ ഉറപ്പാക്കണം. കേരളത്തിന് അപമാനമുണ്ടാക്കിയ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി ജീവന്‍ നഷ്ടമായ രാം നാരായണന് നീതി ഉറപ്പാക്കണം. രാം നാരായണിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.
    

  • മമ്മൂട്ടിക്ക് നിർബന്ധപൂർവം വാങ്ങിക്കൊടുത്ത റോൾ; ചുരുട്ടിപ്പിടിച്ച 50 രൂപയുമായി മോഹൻലാൽ; ശ്രീനി മലയാളത്തിനു സമ്മാനിച്ച സൂപ്പർസ്റ്റാറുകൾ!
      

         
    •   
         
    •   
        
       
  • മലയാളിയുടെ ‘മനസ്സുനോക്കിയന്ത്രം’: തിലകനും മോഹന്‍ലാലും ഉർവശിയുമെല്ലാം ആ വാക്കുകൾ ‌ പറഞ്ഞപ്പോൾ, ശ്രീനിവാസനായിരിക്കില്ലേ ഉള്ളിൽ കരഞ്ഞത്...
      

         
    •   
         
    •   
        
       
  • ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Opposition Leader Demands Justice for Mob Lynching Victim: The recent incident in Attappadi, where Ram Narayanan was brutally murdered, demands swift justice and financial assistance for the victim\“s family. It is imperative that the perpetrators are brought to justice and such incidents are prevented from recurring in Kerala.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142684

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com