‘അവരാണ് രാജ്യദ്രോഹികൾ, ഞങ്ങളല്ല’; പ്രധാനമന്ത്രിക്ക് മറുപടിയുമായി ഖർഗെ

Chikheang 6 hour(s) ago views 973
  



ബെംഗളൂരു∙ അധികാരത്തിലിരിക്കവെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും അസമിനെയും കോൺഗ്രസ് അവഗണിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് എതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ.  പ്രതിപക്ഷത്തെ കുറ്റം പറയാതെ, കേന്ദ്രത്തിലും അസമിലും നിലവിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി സ്വന്തം പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നായിരുന്നു ഖർഗെ പറഞ്ഞത്.  

  • Also Read ‘തെലങ്കാനയിലെ ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നതിനു പിന്നിൽ‍ സോണിയ ഗാന്ധിയുടെ ത്യാഗങ്ങൾ’: രേവന്ത് റെഡ്ഡി   


‘‘എങ്ങനെയാണ് മോദിക്ക് പ്രതിപക്ഷ പാർട്ടികളെ വിമർശിക്കാൻ കഴിയുന്നത്? ‘ഇരട്ട എഞ്ചിൻ സർക്കാരെന്ന്’ വിളിക്കുന്ന അദ്ദേഹത്തിന്റെ സർക്കാരാണ് കേന്ദ്രവും അസമും ഭരിക്കുന്നത്. ജനങ്ങൾക്ക് സംരക്ഷണമൊരുക്കുന്നതിൽ അവർ പരാജയപ്പെട്ടാൽ, അദ്ദേഹത്തിന് എങ്ങനെയാണ് പ്രതിപക്ഷ പാർട്ടികളെ വിമർശിക്കാൻ കഴിയുന്നത്. ഞങ്ങളാണോ അവിടം ഭരിക്കുന്നത്’’– ഖർഗെ ചോദിച്ചു. സ്വന്തം സർക്കാർ പരാജയപ്പെടുമ്പോൾ പ്രതിപക്ഷത്തെ വിമർശിക്കുക എന്നത് മോദിയുടെ ശീലമാണെന്നും ഖർഗെ പരിഹസിച്ചു.  

  • Also Read വിബി–ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഗണഗീതം ആലപിച്ച് ബിജെപി അംഗങ്ങൾ: ഇന്നത്തെ പ്രധാന വാർത്തകൾ   


‘‘തോൽക്കുമ്പോൾ അദ്ദേഹം എല്ലാം പ്രതിപക്ഷത്തിന്റെ തലയിൽ കെട്ടിവയ്ക്കും. ഞങ്ങളല്ല, അവരാണ് രാജ്യദ്രോഹികൾ. രാജ്യതാൽപ്പര്യം മുൻനിർത്തി ഞങ്ങൾ നല്ലതു ചെയ്യും. പക്ഷേ ഭീകരവാദികളെയോ നുഴഞ്ഞുകയറ്റക്കാരെയോ മറ്റുള്ളവരെയോ പിന്തുണയ്ക്കില്ല. അവരെ തടയുന്നതിൽ പരാജയപ്പെട്ടതുകൊണ്ടാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്’’– ഖർഗെ വിശദീകരിച്ചു.  
    

  • മമ്മൂട്ടിക്ക് നിർബന്ധപൂർവം വാങ്ങിക്കൊടുത്ത റോൾ; ചുരുട്ടിപ്പിടിച്ച 50 രൂപയുമായി മോഹൻലാൽ; ശ്രീനി മലയാളത്തിനു സമ്മാനിച്ച സൂപ്പർസ്റ്റാറുകൾ!
      

         
    •   
         
    •   
        
       
  • മലയാളിയുടെ ‘മനസ്സുനോക്കിയന്ത്രം’: തിലകനും മോഹന്‍ലാലും ഉർവശിയുമെല്ലാം ആ വാക്കുകൾ ‌ പറഞ്ഞപ്പോൾ, ശ്രീനിവാസനായിരിക്കില്ലേ ഉള്ളിൽ കരഞ്ഞത്...
      

         
    •   
         
    •   
        
       
  • ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അസമിലെ ഗുവാഹത്തിയിൽ നടന്ന റാലിയിൽ സംസാരിക്കവേയാണു നരേന്ദ്ര മോദി കോൺഗ്രസിന് എതിരെ ഇന്നലെ രൂക്ഷ വിമർശനം നടത്തിയത്. നുഴഞ്ഞുകയറ്റം തടയാനുള്ള കർശന നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുകയാണെന്നും പതിറ്റാണ്ടുകളായി അസമിനെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും അവഗണിച്ച കോൺഗ്രസിന്റെ തെറ്റുകൾ താൻ തിരുത്തുകയാണെന്നും മോദി പറഞ്ഞിരുന്നു. English Summary:
Mallikarjun Kharge Slams Narendra Modi\“s Criticism of Congress on Northeast: Kharge argues that the BJP, currently in power at the center and in Assam, should take responsibility for its failures instead of blaming the opposition. The Congress party is keen on countering the PM\“s false narrative.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Previous threads: fast casino payout Next threads: fast withdrawal casino app

Explore interesting content

Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142684

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com