ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയില്‍ പാക്കിസ്ഥാൻ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം. തിറ താഴ്‌വരയിലുള്ള മത്രെ ദാര ഗ്രാമത്തിൽ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിക്കുകയും ഇത് കൂട്ടക്കൊലയ്ക്ക് വഴിവയ്ക്കുകയുമായിരുന്നു. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റുവെന്ന് പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Kilimanoor Accident, Parassala SHO Anil Kumar, Road Accident Case Kerala, Hit and Run Case Kilimanoor, Kerala Police Suspends SHO, Malayala Manorama Online News, Crime Branch Investigation Kerala, Accident Case Rajan Kilimanoor, Kerala Road Accident News, Kilimanoor Police Station, കിളിമാനൂർ അപകടം, അനിൽകുമാർ പാറശാല, M C Road Accident, Kerala Crime News, Motor Vehicle Accident Kerala, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
- Also Read യുദ്ധവിമാനം പറന്നുപൊങ്ങുന്നു, നിലം പൊത്തുന്നു; ‘6-0’: ഇന്ത്യൻ കാണികളെ പ്രകോപിപ്പിച്ച് പാക്ക് താരത്തിന്റെ ആംഗ്യം– വിഡിയോ
കുട്ടികളുടേതടക്കം നിരവധി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ മൃതദേഹങ്ങൾക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നത് തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകർ പറയുന്നത്. ബോംബ് സ്‌ഫോടനങ്ങളില്‍ ഗ്രാമത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും നശിച്ചു. താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ വ്യോമസേന ബോംബിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്.
- Also Read \“ബൈ അമേരിക്കൻ, ഹയർ അമേരിക്കൻ\“: ഈ മേഖലയിലെ ഇന്ത്യക്കാർക്കും കമ്പനികൾക്കും ഇരുട്ടടി; യുഎസിൽ വരുന്നു \“ഹയർ നിയമം\“?
ഭീകരര്‍ക്കെതിരെയെന്ന പേരില്‍ മുൻപും ഖൈബര്‍ പഖ്തൂൻഖ്വയിൽ പാക്കിസ്ഥാൻ സൈന്യം ബോംബാക്രമണം നടത്തുകയും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ആദ്യവും ജൂണിലും ഖൈബർ പഖ്തൂൻഖ്വയിൽ ആവർത്തിച്ചുള്ള ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. പാക്കിസ്ഥാനിലെ സിവിലിയൻ ജീവിതത്തോടുള്ള ഭയാനകമായ അവഗണനയുടെ സൂചനയാണ് ഖൈബർ പഖ്തൂൻഖ്വയിലെ ആക്രമണങ്ങളെന്ന് ആംനസ്റ്റി ഇന്റർനാഷ്നൽ ആരോപിച്ചിരുന്നു. English Summary:
Pakistan Airstrike: Pakistan Air Force jets bombed Tirah Valley in Khyber Pakhtunkhwa, killing 30 civilians including 12 children and 8 women, in an attack claimed to target Taliban hideouts |