കാർ കൊക്കയിലേക്ക് മറിഞ്ഞ് 6 മരണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം
/uploads/allimg/2025/12/8724559641968241570.jpgമുംബൈ∙ നാസിക്കിലെ കൽവൺ താലൂക്കിലുള്ള സപ്തശൃംഗി ഗഡ് ഘട്ടിൽ 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് കാർ മറിഞ്ഞ് ആറ് പേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരം 4 മണിക്കായിരുന്നു സംഭവം. മരിച്ച ആറ് പേരും നിഫാഡ് താലൂക്കിലെ പിംപൽഗാവ് ബസ്വന്ത് സ്വദേശികളാണെന്നു ഉദ്യോഗസ്ഥൻ പറഞ്ഞു.
[*] Also Read ‘ഞാൻ എല്ലാം അവസാനിപ്പിക്കുന്നു’; 25 വയസ്സുകാരനെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം
7 പേരാണു വാഹനത്തിലുണ്ടായിരുന്നത്. സംഭവസ്ഥലത്ത് വച്ചു തന്നെ ആറുപേരും മരിച്ചു. കീർത്തി പട്ടേൽ (50), റസീല പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ (60), വചൻ പട്ടേൽ (60), മണിബെൻ പട്ടേൽ (70) എന്നിവരാണു മരിച്ചത്.
[*] Also Read കട്ടിലുകളിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ; അന്വേഷണം
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ‘‘മഹാരാഷ്ട്രയിലെ നാസിക്കിൽ ഉണ്ടായ അപകടത്തിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’’– പ്രധാനമന്ത്രി പറഞ്ഞു.
/uploads/allimg/2025/12/3749328324459034519.svg/uploads/allimg/2025/12/5169591000727746036.svg
[*] ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
[*] അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
[*]
[*]
/uploads/allimg/2025/12/1209760266757410025.jpg
MORE PREMIUM STORIES
സംഭവത്തെ ‘‘അത്യന്തം ദുഃഖകരം’’ എന്ന് വിശേഷിപ്പിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അറിയിച്ചു. English Summary:
Nashik Accident: A tragic car accident in Nashik\“s Kalwan taluka resulted in the death of six people. The incident occurred at Sapthashrungi Gad ghat, prompting condolences and financial aid from government officials.
Pages:
[1]